വിജയുടെ തകർപ്പൻ ഡാൻസുമായി ബീസ്റ്റ്ലെ ആദ്യ പാട്ട് കാണാം..

തമിഴകത്തിന്റെ ഇളയ ദളപതി വിജയ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നെൽസൺ ദിലീപ്കുമാർ ആണ്. ബീസ്റ്റ് ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. ലഭിക്കുന്ന അനൗദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം ഈ ബിഗ് ബഡ്ജറ്റ് ചിത്രം വരുന്ന ഏപ്രിൽ മാസം പതിനാലിന് പ്രദർശനത്തിന് എത്തും എന്നാണ് അറിയാൻ കഴിഞ്ഞത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം സൺ പിക്ചേഴ്സ് ആണ് നിർമ്മിക്കുന്നത് .

ഈ ചിത്രത്തിന്റെ പോസ്റ്ററുകളും അതുപോലെ ഇതിലെ ആദ്യ ഗാനത്തിന്റെ പ്രഖ്യാപന വീഡിയോയും എല്ലാം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ ട്രെൻഡിങ് ആയി മാറിയിരുന്നു. പ്രഖ്യാപനം നടത്തിയ ഇതിലെ ആദ്യ ഗാനമായ അറബിക് കുത്തു ഗാനം ഇപ്പോൾ പുറത്തുവിട്ടു. പുറത്തിറങ്ങിയ നിമിഷം മുതൽ ബ്ലോക്ക്ബസ്റ്റർ ആയി മാറിയിരിക്കുകയാണ് ഈ ഗാനം. അറബിക് സ്റ്റൈൽ മ്യൂസിക്, വരികൾ എന്നിവക്കൊപ്പം തമിഴ് ബീറ്റുകൾ മിക്സ് ചെയ്താണ് പാൻ വേൾഡ് സോങ് എന്ന പേരിൽ ഈ ഗാനം ഒരുക്കിയിട്ടുള്ളത്.

ഈ ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ, ജോണിത ഗാന്ധി എന്നിവർ ചേർന്നാണ്. വിജയുടെ കിടിലൻ നൃത്ത ചുവടുകളും ഈ ഗാനത്തിന്റെ ഹൈലൈറ്റ് ആയി മാറിയിരിക്കുകയാണ്.

ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് തമിഴിലെ യുവ താരം ശിവകാർത്തികേയൻ ആണ്. അനിരുദ്ധ് രവിചന്ദർ തന്നെയാണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. അനിരുദ്ധ് ഹിറ്റാക്കിയ മാസ്റ്ററിലെ വാത്തി കമിങ് ന് ശേഷം വീണ്ടും ഒരു വമ്പൻ ഹിറ്റുമായി എത്തിയിരിക്കുകയാണ് അനിരുദ്ധ് എന്ന് തന്നെ പറയാം. കോലമാവ്‌ കോകില, ഡോക്ടർ എന്നീ നെൽസൺ ദിലീപ്കുമാർ ചിത്രങ്ങളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളും ഒരുക്കിയിട്ടുള്ളത് അനിരുദ്ധ് തന്നെയാണ് . അനിരുദ്ധ് ആണ് നെൽസൽ ഒരുക്കുന്ന അടുത്ത രജനികാന്ത് ചിത്രത്തിന്റെയും സംഗീത സംവിധായകൻ . പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. കൂടാതെ യോഗി ബാബു, ഷൈൻ ടോം ചാക്കോ, വിടിവി ഗണേഷ്, അപർണ്ണ ദാസ്, പുകഴ് എന്നിവരും ബീറ്റ്സിൽ അഭിനയിച്ചിട്ടുണ്ട്. മനോജ് പരമഹംസ ആണ് ചിത്രത്തിന്റെ കാമറ മാൻ. ആർ നിർമ്മൽ ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്.

Scroll to Top