ബിന്ദു പണിക്കരുടെ മകൾ കല്യാണി പൊളിച്ചടുക്കി..! തർകപ്പൻ ഡാൻസുമായി മകൾ..

സിനിമാ താരങ്ങളുടെയും അവരുടെ മക്കളുടെയും വിശേഷങ്ങൾ അറിയാനും പങ്കുവയ്ക്കാനും ഏറെ താല്പര്യം ഉള്ളവരാണ് മലയാളി പ്രേക്ഷകർ . മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ സൂപ്പർസ്റ്റാറുകളുടെ മക്കൾ മുതൽ സാധാരണ താരങ്ങളുടെ വരെ കുടുംബ വിശേഷങ്ങൾ എക്കാലത്തും സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. മലയാള സിനിമയിൽ ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ബിന്ദു പണിക്കർ.ഏറ്റവും മികച്ച ഹാസ്യ നടി എന്നും വിശേഷിപ്പിക്കാം.


മലയാളികൾക്ക് എന്നും ഓർത്തിരുന്ന് ചിരിക്കാവുന്ന ഒട്ടനവധി കഥാപാത്രങ്ങളാണ് ബിന്ദു പണിക്കർ സമ്മാനിച്ചിട്ടുള്ളത്. ആദ്യ ഭർത്താവിന്റെ മരണം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടപ്പോൾ നടൻ സായ് കുമാറുമായി താരം വിവാഹിതയായി. ആദ്യ വിവാഹബന്ധത്തിൽ കല്യാണി എന്ന പേരിൽ ഒരു മകളും താരത്തിനുണ്ട്.
അമ്മയേക്കാൾ അതി സുന്ദരിയും സുപ്പർ ഡാൻസറുമാണ് കല്യാണി. കല്യാണി സോഷ്യൽ മീഡിയയിൽ ആദ്യം ശ്രദ്ധനേടുന്നത് അമ്മ ബിന്ദുവിനും രണ്ടാനച്ഛൻ സായി കുമാറിനും ഒപ്പം ടിക് ടോക്, റീൽസ് വീഡിയോ ചെയ്താണ് .

പിന്നീട് അങ്ങോട്ട് താരത്തിന്റെ ഒറ്റയ്ക്കുള്ള വീഡിയോസും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാൻ തുടങ്ങി. താരത്തിന്റെ വീഡിയോകൾ ഹിറ്റാവും തോറും ഒട്ടേറെ ആരാധകരും കൂടി. കല്യാണിയെ സിനിമയിൽ നായികയായി കാണണമെന്ന് ആഗ്രഹമുള്ളവരാണ് പ്രേക്ഷകർ.

നർത്തകിമാരായ കല്യാണിയും സുഹൃത്ത് അന്ന പ്രസാദും ചേർന്നുള്ള ഡാൻസ് വീഡിയോസും മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് കല്യാണിയുടെ ഒരു റീൽസ് വീഡിയോ ആണ്. ബോളിവുഡിലെ ഹിറ്റ് ഗാനമായ ‘ചക്ക ചക്..’ എന്ന പാട്ടിന് സാരിയിൽ എത്തി അടിപൊളി പെർഫോമൻസ് ആണ് താരം കാഴ്ച വച്ചിരിക്കുന്നത്. ഡാൻസ് കണ്ട് ഇഷ്ടപ്പെട്ട പ്രേക്ഷകർ കല്യാണിയുടെ എനർജി വേറെ ലെവൽ എന്നാണ് കമന്റുകൾ രേഖപ്പെടുത്തിയത്.

Scroll to Top