Categories: Movie Updates

പ്രേക്ഷക ശ്രദ്ധ നേടി തമിൾ ഹൊറർ ചിത്രം ബൊമൈ..! ട്രൈലർ കാണാം..

എസ്. ജെ സൂര്യയെ കേന്ദ്ര കഥപാത്രമാക്കി രാധാ മോഹൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബൊമൈ . ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂടൂബ് ചാനലിലൂടെ ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

എസ്. ജെ സൂര്യയുടെ ഒരു മനോഹര പ്രകടനം തന്നെയാണ് ഈ ട്രൈലറിൽ കാണാൻ സാധിക്കുന്നത് . ഇതൊരു റൊമാന്റിക് ത്രില്ലർ ചിത്രമാണെന്ന് ഇതിന്റെ ട്രൈലറിൽ നിന്നും മനസ്സിലാക്കാം . താൻ ജോലി ചെയ്യുന്ന കടയിലെ ഡിസ്പ്ലേ ബൊമ്മയെ ഒരു സ്ത്രീയോട് സങ്കൽപ്പിച്ച് , അതിനെ സംരക്ഷിക്കാൻ എന്തും ചെയ്യാൻ തയ്യാറാകുന്ന ഒരു കഥാപാത്രത്തെയാണ് എസ്.ജെ സൂര്യ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നായകന്റെ സങ്കൽപ്പത്തിലെ സ്ത്രീ രൂപത്തെ അവതരിപ്പിക്കുന്നത് നടി പ്രിയ ഭാവ്നി ശങ്കർ ആണ്. എസ്.ജെ സൂര്യയും പ്രിയയും ഒന്നിച്ചെത്തുന്ന രണ്ടാമത്തെ ചിത്രമാണിത് . 2019 ൽ പുറത്തിറങ്ങിയ മോൺസ്റ്റർ എന്ന ചിത്രത്തിലാണ് ഇവർ ആദ്യമായി ഒന്നിക്കുന്നത് .

കർക്കി വരികൾ രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് യുവൻ ശങ്കർ രാജ ആണ്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് എം.ആർ പാർത്ഥിപൻ ആണ്. കനൽ കണ്ണൻ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഏഞ്ചൽ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ വി. മരുതു പാണ്ഡ്യൻ , ഡോ. ജാസ്മിൻ സന്തോഷ്, ഡോ. ദീപ ടി. ദുരൈ എന്നിവരാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അന്തോണി ആണ്.

Share
Published by
CINEMA PRANTHAN

Recent Posts

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഈടാക്കി പഞ്ചായത്ത് അധികൃതർ. എം ജി…

1 month ago

Padmapriya’s Bold Photoshoot in Black Transparent Outfit Goes Viral

Malayalam actress Padmapriya recently made headlines with her stunning and bold photoshoot. She wore a…

1 month ago

Deepti Sati’s Bold Look in a White Coat

Actress Deepti Sati recently caught everyone’s attention with her stylish and bold look. She wore…

1 month ago

Krissann Barretto Reveals Losing Work for Speaking on Sushant Singh Rajput’s Death

Television actress Krissann Barretto recently shared that she lost work after talking about the death…

1 month ago

‘L2: Empuraan’ Going Strong! Crosses ₹50 Crore Mark

The new movie 'L2: Empuraan', starring Mohanlal and directed by Prithviraj Sukumaran, is doing very…

1 month ago

Who is Shruthi Narayanan and What’s This Video All About?

Recently, there's been a lot of talk about a Tamil actress named Shruthi Narayanan. Some…

1 month ago