18 വയസ്സുള്ള പെണ്ണിൻ്റെ കാമുകനാവാൻ ചാൻസ് ചോദിച്ച് മുകേഷിനെ അസമയത്ത് വിളിച്ച വിദ്യാർത്ഥി..!

Posted by

ലിറ്റിൽ ബിഗ് ഫിലിംസ് ഒരുക്കുന്ന പുത്തൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വ്യാഴാഴ്ച പുറത്തുവിടും. ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത് ലിറ്റിൽ ബിഗ് ഫിലിംസിന്റെ തന്നെ യുട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ ഒരു രസകരമായ വീഡിയോയിലൂടെയാണ് . നടൻ മുകേഷിന് അസമയത്ത് എത്തുന്ന ഒരു ഫോൺ കോൾ വഴിയാണ് ഇക്കാര്യം രസകരമായി ഇവർ അവതരിപ്പിച്ചിട്ടുള്ളത്. ഇത് ഒരുക്കിയിരിക്കുന്നത് അച്ഛനും മകനുമായുള്ള സംഭാഷണരീതിയിലൂടെ ആണ്. ഫുട്ബോൾ മാച്ച് കണ്ടു കൊണ്ടിരിക്കുന്ന മകൻ , അതിനിടയിൽ ആണ് മുകേഷിന്റെ ഫോൺ റിങ്ങ് ചെയ്യുന്നത്.

ഈ അസമയത്ത് ആരാ തന്നെ വിളിക്കാൻ എന്ന ആശങ്ക മുഖത്ത് പ്രകടിപ്പിച്ചു കൊണ്ടാണ് മുകേഷ് ഫോൺ അറ്റൻഡ് ചെയ്യുന്നത്. കോളിന്റെ മറുവശത്ത് നിന്ന് ഇപ്രകാരം പറയുന്നു ; താൻ പത്താം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി ആണെന്നും , ഓഡിഷൻ കോൾ കണ്ടിട്ട് വിളിച്ചതാണെന്നും മുകേഷിനോട് പറയുന്നു. ഡയറക്ടറുടെ ഫോണിലേക്ക് വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നെന്നും അതാണ് ഈ നമ്പറിൽ വിളിച്ചതെന്നും ആ വിദ്യാർത്ഥി മുകേഷിനോടായി പറഞ്ഞു. കൂടാതെ താൻ സ്കേറ്റ് ചെയ്യും, ചെസ് കളിക്കും എന്നൊക്കെ വിദ്യാർത്ഥി വിവരിക്കാൻ ആരംഭിച്ചപ്പോൾ , 18 വയസുള്ള പെൺകുട്ടിയെ ആണ് ആവശ്യമെന്ന് മുകേഷ് മറുപടി നൽകുന്നു.

എന്നാൽ പിന്നെ ആ പെൺകുട്ടിയുടെ കാമുകനായിട്ടെങ്കിലും ഒരു വേഷം തന്നാൽ മതിയെന്ന് ആ വിദ്യാർത്ഥി മുകേഷിനോടായി ആവശ്യപ്പെടുന്നു. ഇതു കൂടെ കേട്ട് കഴിഞ്ഞപ്പോൾ മുകേഷ് ആ വിദ്യാർത്ഥിയോട് കോൾ വെക്കല്ലേ, ഒന്ന് കണക്ട് ചെയ്തോട്ടെ എന്ന് പറയുന്നു. മുകേഷ് സൈബർ സെല്ലിൽ വിളിക്കുകയാണെന്ന് കരുതി ഫോൺ വിളിച്ച വിദ്യാർത്ഥി കോൾ കട്ട് ചെയ്തു രക്ഷപ്പെടുന്നു.
തുടർന്ന് മുകേഷ് മകനോട് ചോദിക്കുന്നുണ്ട് ; അഭിനയിക്കാനുള്ള പെൺകുട്ടിയെ ഇതുവരെ കിട്ടിയില്ലേ എന്ന്. അതൊക്കെ എപ്പഴേ കിട്ടി എന്നതായിരുന്നു മകന്റെ മറുപടി. എന്നാൽ പിന്നെ എന്തിനാണ് ഇനി നോക്കി നിൽക്കുന്നതെന്നും തട്ടി പോസ്റ്ററിൽ കേറ്റാൻ പറയെന്നും മുകേഷ് മകനോട് പറയുന്ന ഭാഗത്തോടെയാണ് ഈ വീഡിയോ രംഗം അവസാനിക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിംസ് ഒരുക്കുന്ന പുത്തൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെ വൈകുന്നേരം ഏഴു മണിക്കാണ് റിലീസ് ചെയ്യുന്നത്.

Categories