പ്രേക്ഷക ശ്രദ്ധ നേടി രാജമൗലി അവതരിപ്പിക്കുന്ന ബ്രഹ്മസ്ത്ര.. സ്പെഷ്യൽ വീഡിയോ കാണാം..

ബോളിവുഡിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന ഒരു ബ്രാഹ്മാണ്ഡ ചിത്രമാണ് ബ്രഹ്മാസ്ത്ര . ഈ ചിത്രത്തിന്റെ ഒരു സ്പെഷ്യൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ . അയൻ മുഖർജി സംവിധാനം ചെയ്യുന്ന ഈ ഫാന്റസി ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആലിയ ഭട്ടും റൺബീർ കപൂറുമാണ്. കേന്ദ്ര കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് മുന്നിൽ വെളിപ്പെടുത്തുന്ന ഈ വീഡിയോയ്ക്ക് 35 സെക്കന്റ് മാത്രമാണ് ദൈർഘ്യമുള്ളത്. ആലിയ ഭട്ട് , റൺബീർ കപൂർ എന്നിവർക്കൊപ്പം അമിതാഭ് ബച്ചൻ , മൗനി റോയ്, നാഗാർജ്ജുന എന്നിവരും ഈ വീഡിയോയിൽ എത്തുന്നുണ്ട്.

മൂന്ന് ഭാഗങ്ങളായാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഈ ഫാന്റസി ട്രൈലോജിയിലെ ആദ്യ ഭാഗമായ “ബ്രഹ്മാസ്‌ത്ര പാർട്ട് : 1 ശിവ”യുടെ സ്പെഷ്യൽ വീഡിയോ ആണ് അണിയറ പ്രവർത്തകർ ഇപ്പോൾ റിലീസ് ചെയ്തത്. ഈ വീഡിയോയിൽ ചിത്രത്തിന്റെ ട്രൈലർ പുറത്തിറക്കുന്ന തീയ്യതിയും കാണിക്കുന്നുണ്ട്. ജൂൺ പതിനഞ്ചിനാണ് ചിത്രത്തിന്റെ ട്രൈലർ റിലീസ് ചെയ്യുന്നത്.

2022 സെപ്തംബർ 9 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. ഈ ചിത്രം നിർമ്മിക്കുന്നത് സ്റ്റാർ സ്റ്റുഡിയോസ് , സ്റ്റാർ ലൈറ്റ് പിക്ച്ചേഴ്സ് , ധർമ്മ പ്രൊഡക്ഷൻസ്, പ്രൈം ഫോക്കസ് എന്നിവ ചേർന്നാണ്. എസ് എസ് രാജമൗലി ആണ് തെന്നിന്ത്യൻ ഭാഷകളിൽ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആ പേരിലും ഈ ചിത്രം വലിയ ഹൈപ്പാണ് നേടുന്നത്.

Scroll to Top