ബ്രോ ഡാഡിക്ക് നിർമ്മാതാവിനെ കിട്ടാൻ പാവം പൃഥ്വിരാജ് കുത്തി കേറ്റിയ SI ആൻ്റണി ജോസഫ്..! രസകരമായ വീഡിയോ കാണാം..

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിൽ മോഹൻലാലും സംവിധായകനായ പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അദ്ദേഹവും ഒരു ചെറിയ റോളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രൈലറിൽ ആന്റണി പെരുമ്പാവൂരിന്റെ പോലീസ് വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രൈലറിനും ടൈറ്റിൽ സോങ്ങിനും ശേഷം ബ്രോ ഡാഡിയിലെ മറ്റൊരു രസകരമായ വീഡിയോ ഇപ്പോൾ വൈറലായി മാറുകയാണ്.

ഈ വീഡിയോയിൽ സംവിധായകൻ പൃഥ്വിരാജിനേയും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനേയുമാണ് കാണാനാവുന്നത്. തന്റെ ചിത്രത്തിന് ഡേറ്റ് ചോദിച്ച് എത്തുന്ന സംവിധായകൻ , എന്നാൽ ചിത്രം രണ്ട് ചിത്രങ്ങൾ കഴിഞ്ഞതിന് ശേഷം എന്നു പറഞ്ഞു നീട്ടിവയ്ക്കുന്ന നിർമ്മാതാവിനെ തന്റെ ചിത്രത്തിലെ പോലീസ് വേഷം വച്ച് നീട്ടി വീഴ്ത്തുന്ന സംവിധായകൻ . നർമ്മ മൂഹൂർത്തങ്ങളായി ഒരുക്കിയ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഈ വീഡിയോ കണ്ടതോടെ ആന്റണി പെരുമ്പാവൂരിന്റെ എസ്.ഐ ആന്റണി ജോസഫ് എന്ന കഥാപാത്രത്തെ കാത്തിരിക്കുകയാണ് ആരാധകർ.


കേന്ദ്ര കഥാപാത്രങ്ങളായ മോഹൻലാലിനേയും പൃഥ്വിരാജിനേയും കൂടാതെ മീന, കല്യാണി പ്രിയദർശൻ, കനിഹ, ലാലു അലക്സ് , ജഗദീഷ്, മല്ലിക സുകുമാരൻ , സൗബിൻ, ഉണ്ണി മുകുന്ദൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ജനുവരി ഇരുപത്തിയാറിന് ഓൺലൈൻ പ്ലാറ്റ് ഫോമായ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഇപ്പോൾ തരംഗമായി മാറുന്ന വീഡിയോയും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ മലയാളത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടിട്ടുള്ളത്.

Scroll to Top