മോഹൻലാലും പൃഥ്വിരാജും കൂടി പാടിയ ബ്രോ ഡാഡിയിലെ മറ്റൊരു ഗാനം..! കാണാം..

പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിൽ മോഹൻലാൽ , പൃഥ്വിരാജ്, മീന, കല്യാണി പ്രിയദർശൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഈ ചിത്രത്തിന്റെ ടീസറും, ട്രൈലറും, ഗാനവും എല്ലാം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് ചിത്രത്തിന്റെ ടൈറ്റിൽ സോങ്ങാണ്. ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ ഗാനം പുറത്തുവിട്ടിട്ടുള്ളത്.

വന്നു പോകും എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ചിത്രത്തിലെ അഭിനേതാക്കളായ മോഹൻലാലും പൃഥ്വിരാജും ചേർന്നാണ്. മധു വാസുദേവൻ വരികൾ രചിച്ച ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ദീപക് ദേവ് ആണ്. ഈ വീഡിയോ ഗാനത്തിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് രംഗങ്ങളും ഗാനാലാപനത്തിന്റെ റെക്കോർഡിങ് രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറുകൾ മുൻപ് പുറത്തുവിട്ട ഈ ഗാനം ഇതിനോടകം ലക്ഷക്കണക്കിന് കാഴച്ചക്കാരെയാണ് സ്വന്തമാക്കിയത്.


ചിത്രത്തിൽ കനിഹ, സൗബിൻ, ഉണ്ണിമുകുന്ദൻ, ലാലു അലക്സ്, ജഗദീഷ്, മല്ലിക സുകുമാരൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. നവാഗതരായ ശ്രീജിത്ത്, ബിബിൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിട്ടുള്ളത്. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ജനുവരി ഇരുപത്തിയാറിന് ഓൺലൈൻ പാറ്റ് ഫോമായ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ റിലീസ് ചെയ്യും.

Scroll to Top