ധ്യാൻ ശ്രീനിവാസൻ, പ്രയാഗ മാർട്ടിൻ ഒന്നിക്കുന്ന ബുള്ളറ്റ് ഡയറീസ്..! പ്രേക്ഷക ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

Posted by

ധ്യാൻ ശ്രീനിവാസൻ , പ്രയാഗ മാർട്ടിൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായിരുന്നു പുത്തൻ ചിത്രമായ ബുള്ളറ്റ് ഡയറീസിലെ വീഡിയോ ഗാനം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. നാലര മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്. വെയിൽ എല്ലാം എന്ന വരികളുടെ ആരംഭിക്കുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. ഷാൻ റഹ്മാൻ ഈണം പകർന്ന ഈ ഗാനം അതിമനോഹരമായി ആലപിച്ചിട്ടുള്ളത് സൂരജ് സന്തോഷ്, മേഘ ജോസ്കുട്ടി എന്നിവർ ചേർന്നാണ്. ധ്യാൻ ശ്രീനിവാസന്റെ കഥാപാത്രവും പ്രയാഗ മാർട്ടിന്റെ കഥാപാത്രവും തമ്മിലുള്ള മനോഹരമായ രംഗങ്ങൾ ആണ് ഈ വീഡിയോ ഗാനത്തിൽ കാണാൻ സാധിക്കുന്നത്. നേഴ്സ് വേഷത്തിലാണ് പ്രയാഗ ചിത്രത്തിൽ അഭിനയിക്കുന്നത്.



ഈ ഇരു താരങ്ങളെ കൂടാതെ ജോണി ആൻറണി, രഞ്ജി പണിക്കർ , സുധീർ കരമന, ശ്രീലക്ഷ്മി, സേതുലക്ഷ്മി, നിഷ സാരംഗ്, അൽത്താഫ്, ഷാലു റഹീം, ശ്രീകാന്ത് മുരളി , കോട്ടയം പ്രദീപ്, സന്തോഷ് കീഴാറ്റൂർ, കെ വി മനോജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് മാണ്ടൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻറെ രചന നിർവഹിച്ചിട്ടുള്ളത് അദ്ദേഹം തന്നെയാണ്. ബി ത്രീ എം ക്രിയേഷൻസ് ആണ് ബുള്ളറ്റ് ഡയറിസിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ഫൈസൽ അലി ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് രഞ്ജൻ എബ്രഹാം ആണ് .



മേക്കപ്പ് – രഞ്ജിത്ത് അമ്പാടി, ആർട്ട് ഡയറക്ടർ – അജയ് മാങ്ങാട്, കോസ്റ്റ്യൂം ഡിസൈനർ – സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ – സഫി അയുർ , ആക്ഷൻ – റൺ രവി , ഫെനിക്സ് പ്രഭു , അസോസിയേറ്റ് ഡയറക്ടർ – ബിജേഷ് നാരായണൻ , രാമചന്ദ്രൻ പൊയ്ല്ലൂർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ . ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിലെ മറ്റൊരു പ്രെമോ ഗാനം കൂടി സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഷാൻ റഹ്മാൻ സംഗീതസംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ കൈതപ്രത്തെ കൂടാതെ അനു എലിസബത്ത് ജോസും ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

Categories