Categories: Teaser

ഗംഭീര അക്ഷൻ രംഗങ്ങളുമായി ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ… ടീസർ കാണാം..

അരുൺ മാതേശ്വരൻ അണിയിച്ച് ഒരുക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് ക്യാപ്റ്റൻ മില്ലർ . ഡിസംബർ 15ന് ആഗോളതലത്തിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ടീസർ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നടൻ ധനുഷ് ആണ് ഈ ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ധനുഷിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിൻറെ ടീസർ വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ സത്യ ജ്യോതി ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് മുൻപാകെ എത്തിയിട്ടുള്ളത്.

ധനുഷ് ആരാധകരെ കോരിത്തരിപ്പിക്കുന്ന ഒരു വീഡിയോ തന്നെയാണ് ഇപ്പോൾ പങ്കുവെച്ചിട്ടുള്ളത്. ക്യാപ്റ്റൻ മില്ലർ എന്ന ടൈറ്റിൽ കഥാപാത്രമായി വ്യത്യസ്തമായ ഒരു ലുക്കിൽ ആണ് ധനുഷ് ഈ ചിത്രത്തിൽ എത്തുന്നത്. അടിയും ഇടിയും വെടിവെപ്പും സ്ഫോടനങ്ങളുമായി ഒരു കിടിലൻ ആക്ഷൻ പാക്കഡ് ടീസർ വീഡിയോ തന്നെയാണ് റിലീസ് ചെയ്തിട്ടുള്ളത്. വീഡിയോ പുറത്തിറങ്ങി 10 മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും 55 ലക്ഷത്തിലേറെ കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്.

ധനുഷിനെ കൂടാതെ ശിവരാജ് കുമാർ , സന്ദീപ് കിഷൻ, പ്രിയങ്ക അരുൾ മോഹൻ , ജോൺ കോക്കൻ , എഡ്വേർഡ് സോനെർബ്ലിക്ക് , നിവേദിത സതീഷ് , വിനോദ് കിഷൻ , നാസർ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സംവിധായകൻ അരുൺ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിച്ചിട്ടുള്ളത്. ഡയലോഗുകൾ തയ്യാറാക്കിയത് മദൻ കാർക്കി ആണ് . സിദ്ധാർത്ഥ നുനി  ക്യാമറ ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് നാഗൂരാൻ രാമചന്ദ്രൻ ആണ് . ജീ വി പ്രകാശ് കുമാറാണ് ചിത്രത്തിൻറെ സംഗീതസംവിധാനം നിർവഹിക്കുന്നത്. സത്യജോതി ഫിലിംസ് നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രത്തിൻറെ നിർമ്മാതാക്കൾ സെന്തിൽ ത്യാഗരാജൻ, അർജുൻ ത്യാഗരാജൻ എന്നിവരാണ് .

Share
Published by
CINEMA PRANTHAN

Recent Posts

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഈടാക്കി പഞ്ചായത്ത് അധികൃതർ. എം ജി…

3 days ago

Padmapriya’s Bold Photoshoot in Black Transparent Outfit Goes Viral

Malayalam actress Padmapriya recently made headlines with her stunning and bold photoshoot. She wore a…

5 days ago

Deepti Sati’s Bold Look in a White Coat

Actress Deepti Sati recently caught everyone’s attention with her stylish and bold look. She wore…

6 days ago

Krissann Barretto Reveals Losing Work for Speaking on Sushant Singh Rajput’s Death

Television actress Krissann Barretto recently shared that she lost work after talking about the death…

6 days ago

‘L2: Empuraan’ Going Strong! Crosses ₹50 Crore Mark

The new movie 'L2: Empuraan', starring Mohanlal and directed by Prithviraj Sukumaran, is doing very…

6 days ago

Who is Shruthi Narayanan and What’s This Video All About?

Recently, there's been a lot of talk about a Tamil actress named Shruthi Narayanan. Some…

7 days ago