മഞ്ജു വാര്യർ നായികയായി എത്തുന്ന ജാക് ൻ ജിൽ തമിഴ് “സെൻ്റി മീറ്റർ” ട്രൈലർ കാണാം..

Posted by

പ്രശസ്ത സംവിധായകൻ സന്തോഷ് ശിവൻ അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ജാക്ക് ആൻഡ് ജില്ലിന്റെ തമിഴ് പതിപ്പാണ് സെന്റീമീറ്റർ. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തുവിട്ടു. സയൻസ് ഫിക്ഷനും ഫാന്റസിയും കോമഡിയും ആക്ഷനും എല്ലാം നിറച്ച ഒരു ട്രൈലർ തന്നെയാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ട്രൈലറിൽ മലയാളി താരങ്ങളായ ബേസിൽ ജോസഫ്, കാളിദാസ് ജയറാം, അജു വർഗീസ് ,നെടുമുടി വേണു, ഇന്ദ്രൻസ് എന്നിവരും ഒപ്പം തമിഴിലെ പ്രിയ ഹാസ്യതാരം യോഗി ബാബുവും എത്തുന്നുണ്ട്.

ശ്രീ ഗോകുലം മൂവീസിന്റെയും സന്തോഷ് ശിവൻ പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഒരുക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോകുലം ഗോപാലനും സംവിധായകൻ സന്തോഷ് ശിവനും ചേർന്നാണ് . സന്തോഷ് ശിവൻ ആണ് ചിത്രത്തിന്റെ ക്യാമറമാൻ . ഈ ചിത്രത്തിൽ ഗോപി സുന്ദർ, ജേക്സ് ബിജോയ്, റാം സുരേന്ദർ എന്നിവരാണ് ഗാനങ്ങളൊരുക്കിയിട്ടുള്ളത്. സംവിധായകനായ സന്തോഷ് ശിവൻ, അജിൽ എസ് എം എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ലോറൻസ കിഷോർ ആണ്. മ്യൂസിക്ക് 247 എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

Categories