പ്രണയം, ചതി, പ്രതികാരം എല്ലാം കോർത്തിണക്കി പ്രേക്ഷകരെ ഞെട്ടിപ്പിച്ചു കൊണ്ട് ചാവുകളി ടീസർ !

ചാവുകളി എന്ന പുത്തൻ ചിത്രത്തിന്റെ ടീസർ ഇന്ന് പുറത്തു വിട്ടിരുന്നു. മണിക്കൂർ മുൻപ് റിലീസ് ചെയ്ത ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത് . ടീസറിൽ പ്രത്യക്ഷപ്പെട്ട കഥാപാത്രങ്ങളുടെ ഇഴുകി ചേർന്നുള്ള അഭിനയവും അതുപോലെ ദുരൂഹത മൂടി നിൽക്കുന്ന ഇതിലെ രംഗങ്ങൾ കൊണ്ടുമാണ് ടീസർ ഇത്രയധികം ശ്രദ്ധ നേടുന്നത്. പ്രണയം, ചതി, പക , പ്രതികാരം, തുടങ്ങി എല്ലാ മനുഷ്യ മനോഭാവങ്ങളും നിറഞ്ഞു നിൽക്കുന്ന ഒരു ചിത്രമായിരിക്കും ചാവുകളി എന്നുള്ള സൂചനയാണ് ഈ ടീസർ കാണുമ്പോൾ മനസിലാക്കുന്നത്. ടീസറിൽ നിന്നും വ്യക്തമാക്കുന്ന മറ്റൊരു കാര്യം എന്നത് , പ്രധാനമായും മൂന്നു കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ മിന്നോട്ട് പോകുന്നത് എന്നാണ് .

നീ സ്ട്രീം വഴി ഡിസംബർ പതിമൂന്നിനാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത് . വളരെ വയലൻസ് നിറഞ്ഞ രംഗങ്ങൾ ആയിരിക്കും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ടീസറിൽ നിന്ന് മനസിലാക്കുന്നത് . അതിനാലാവാം ചാവുകളി അഥവാ ദി ഗെയിം ഓഫ് ഡെത്ത് എന്ന പേര് ഈ ചിത്രത്തിന് നൽകിയതും.
നന്ദകുമാർ രാഘവൻ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഷിജു എം ഭാസ്കറാണ് ചിത്രത്തിന്റെ ക്യാമറാമാൻ. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു വേണുഗോപാലാണ്. എൽവിൻ ജെയിംസ്, ജയപ്രകാശ് ജെ എന്നിവർ ഒന്നിച്ചാണ് ഈ ചിത്രത്തിലെ സംഗീതം നൽകിയിക്കുന്നത് . ഏതായാലും ചിത്രത്തിന്റെ ടീസർ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുന്നതിൽ വൻ വിജയം തന്നെ കണ്ടെത്തി എന്നു പറയാം . വളരെ ബുദ്ധിപൂർവ്വമാണ് ഈ ടീസർ കട്ട് ചെയ്തിരിക്കുന്നത് .

ടീസർ കാണുന്ന ഓരോരുത്തർക്കും ചിത്രം കാണാനുള്ള ആകാംഷ അവരുടെ ഉള്ളിൽ ജനിപ്പിക്കുന്ന തരത്തിൽ തന്നെയാണ് അവർ ടീസർ പുറത്തുവിട്ടിട്ടുള്ളത് . നീ സ്ട്രീം യൂട്യൂബ് ചാനലിലൂടെ തന്നെയാണ് ചിത്രത്തിന്റെ ഈ ടീസർ പുറത്തു വിട്ടിരിക്കുന്നതും. നിവേദിത്, ജാനകി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ മനോഹരമായി തീർത്തിരിക്കുന്നത്.

Scroll to Top