ബാലു വർഗീസ് നായകനായി എത്തുന്ന ചാൾസ് എൻറർപ്രൈസസ്..! ട്രൈലർ കാണാം..

Posted by

മെയ് 19 ന് ആഗോളതലത്തിൽ പ്രദർശനത്തിനെത്താൻ ഒരുങ്ങുന്ന ചിത്രമാണ് ചാൾസ് എൻറർപ്രൈസസ് . ഇപ്പോഴിതാ ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ജോയ് മ്യൂസിക് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടുന്നത്. പഞ്ചതന്ത്രം ശൈലിയിൽ കഥ പറഞ്ഞു തുടങ്ങുന്ന ഈ ചിത്രം നഗര ജീവിതത്തെ പ്രമേയമാക്കി ഭക്തിയെയും യുക്തിയെയും ഇടകലർത്തി അണിയിച്ചൊരുക്കിയിട്ടുള്ളതാണ്.

ഉർവശി, ബാലു വർഗീസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിൽ കലയരശൻ , ഗുരുസ്വാമ സുന്ദരം, സുജിത്ത് ശങ്കർ , അഭിജ ശിവകല, മണികണ്ഠൻ ആചാരി, മൃദുല മാധവ് , സുധീർ പറവൂർ , വിനീത് തട്ടിൽ, മാസ്റ്റർ വസിഷ്ഠ്, ഗീതി സംഗീതി, മൃദുന, ബാനു, സിജി പ്രദീപ്, അജിഷ, ആനന്ദ് ബാൽ എന്നീ താരങ്ങളും അണിനിരക്കുന്നു. കുടുംബ ബന്ധങ്ങൾക്കും സൗഹൃദത്തിനും മുൻതൂക്കം നൽകിയ ചിത്രം പ്രേക്ഷകർക്ക് മുൻപാകെ എത്തുന്നത്. ഒരു ഫാമിലി മിസ്റ്ററി ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചാൾസ് എൻറർപ്രൈസസിൽ ഉർവശിയും ബാലു വർഗീസും അമ്മ – മകൻ വേഷത്തിലാണ് എത്തുന്നത്.

ഇതിനോടകം പുറത്തുവിട്ട ചിത്രത്തിൻറെ പോസ്റ്ററും മറ്റു വീഡിയോ ഗാനങ്ങളും എല്ലാം തന്നെ മികച്ച രീതിയിൽ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഈ ട്രെയിലർ വീഡിയോയ്ക്കും അതെ സ്വീകാര്യത തന്നെയാണ് പ്രേക്ഷകർ നൽകുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ഈ ചിത്രം ഡോക്ടർ അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സുഭാഷ് ലളിത സുബ്രഹ്മണ്യമാണ് ചിത്രത്തിൻറെ സംവിധായകൻ. സുഭാഷിന്റേത് തന്നെയാണ് ചിത്രത്തിൻറെ തിരക്കഥയും . സ്വരൂപ് ഫിലിപ്പ് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിനുവേണ്ടി എഡിറ്റിംഗ് കൈകാര്യം ചെയ്തത് അച്ചു വിജയൻ ആണ് . സുബ്രഹ്മണ്യൻ കെ വി ആണ് ചിത്രത്തിൻറെ സംഗീതസംവിധായകൻ.

Categories