പീഡനശ്രമത്തിനിടെ ഇറങ്ങിയോടി, മറ്റ് നടിമാര്‍ ബലാത്സംഗത്തിന് ഇരയായി. സഹകരിക്കാത്തതിനാല്‍ സിനിമകള്‍ നഷ്ടമായി! ചാർമിള

സംവിധായകൻ ഹരിഹരനെതിരെ ആരോപണവുമായി നടി ചാർമിള. അഡ്ജസ്റ്റ്മെന്‍റിന് തയാറാണോയെന്ന് ഹരിഹരൻ നടനായ വിഷ്ണു വഴി ചോദിച്ചെന്നും തയാറല്ലെന്ന് പറഞ്ഞതോടെ പരിണയം സിനിമയിൽ നിന്ന് ഒഴിവാക്കിയെന്നും ചാർമിള പറഞ്ഞു.

മലയാളം സിനിമയിൽ നിന്ന് വളരെ മോശം അനുഭവമാണുണ്ടായത്. 28 പേർ മോശമായി പെരുമാറിയിട്ടുണ്ട്. നിർമാതാവും സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും ചാർമിള പറഞ്ഞു. ‘അര്‍ജുനന്‍ പിള്ളയും അഞ്ച് മക്കളും’ സിനിമാ സെറ്റില്‍ വച്ചും പീഡനശ്രമം ഉണ്ടായി. നിർമാതാവും പ്രൊഡക്ഷന്‍ മാനേജറും ചേര്‍ന്നാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തന്‍റെയും അസിസ്റ്റന്‍റിന്‍റേയും സാരി വലിച്ചൂരാന്‍ ശ്രമിച്ചു. ഹോട്ടൽ മുറിയിൽ നിന്ന് അന്ന് ഇറങ്ങിയോടുകയായിരുന്നു. പിന്നീട് ഓട്ടോകാരായിരുന്നു രക്ഷിച്ചത്. അഡ്ജസ്റ്റ്മെന്‍റിന് വഴങ്ങാത്തതിനാൽ മലയാളത്തിൽ പിന്നീട് അവസരം കുറഞ്ഞെന്നും ചാർമിള പറഞ്ഞു.

ചാർമിളയുടെ ആരോപണം നടൻ വിഷ്ണു ശരിവെച്ചു. ‘അവർ വഴങ്ങുമോ’ എന്നാണ് സംവിധായകൻ ഹരിഹരൻ ചോദിച്ചത്. ചാർമിളയോട് അഡ്ജസ്റ്റ് ചെയ്യുമോ എന്ന് ചോദിക്കാൻ പറഞ്ഞു. ചാർമിള പറ്റില്ല എന്ന് പറഞ്ഞു. ഇക്കാര്യം ഹരിഹരനെ അറിയിച്ചു. അഡ്ജസ്റ്റ്മെന്‍റിന് തയ്യാറാകാത്തതിനെ തുടർന്ന് ചാർമിളക്കും തനിക്കും ആ ചിത്രത്തില്‍ അവസരം നഷ്ടമായെന്നും വിഷ്ണു പറഞ്ഞു

Scroll to Top