ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ചട്ടമ്പി..! പ്രോമോ സോങ് കാണാം…

മലയാളത്തിലെ യുവതാരം ശ്രീനാഥ് ഭാസി നായകനാക്കി അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചട്ടമ്പി. ഈ ചിത്രത്തിന്റെ ഒരു പ്രൊമോ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ഇങ്ങട്ട് നോക്കൂ എന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ഈ പ്രൊമോ ഗാനത്തിൽ ചിത്രത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളേയും കാണാൻ സാധിക്കും. മാത്രമല്ല പ്രധാന അഭിനേതാക്കളുടെ കഥാപാത്രങ്ങളുടെ പേരും കാണിക്കുന്നുണ്ട്. കറിയ എന്ന വേഷമാണ് ചിത്രത്തിൽ ശ്രീനാഥ് ഭാസി ചെയ്യുന്നത്. ഗ്രേസ് ആന്റണി, മൈഥിലി,ചെമ്പൻ വിനോദ് ജോസ് , ഗുരു സോമസുന്ദരം എന്നിവരെയും ഇ ഗാന രംഗത്തിൽ കാണാൻ സാധിക്കും.

കൃപേഷ് വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകരുന്നത് ശേഖർ മേനോൻ ആണ് . നടൻ ശ്രീനാഥ് ഭാസിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.1994-95 കാലഘട്ടത്തിലെ കഥയാണ് ഈ ചിത്രം പറയുന്നത്. നേരത്തെ തന്നെ പുറത്തിറങ്ങിയ ടീസർ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു . ടീസറിൽ കാണാൻ സാധിച്ച പഴയ കാല വസ്ത്രധാരണവും സംഭാഷണ ശൈലിയും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ ഗാനവും വൈറലായി മാറുകയാണ്.
നടൻ ശ്രീനാഥ് ഭാസിയുടെ മറ്റൊരു മികച്ച പ്രകടനം ഈ ചിത്രത്തിൽ കാണാം എന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഡോൺ പാലത്തറ കഥ രചിച്ച ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും അലക്സ് ജോസഫ് ആണ് തയ്യാറാക്കിയിരിക്കുന്നത് . ആസിഫ് യോഗിയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ ആണ് സിറാജ്, സന്ദീപ്, ഷനിൽ, ജെസ്ന അഷിം എന്നിവർ . അലക്സ് ജോസഫ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ . ജോയൽ കവി ആണ് എഡിറ്റർ.

Scroll to Top