തിയേറ്ററിൽ വൻ വിജയമായി മാറിയ പൊന്നിയിൻ സെൽവൻ 2.. അതിമഹോര വീഡിയോ സോങ്ങ് കാണാം..

Posted by

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം ആയിരുന്നു മണിരത്നം അണിയിച്ചൊരുക്കിയ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം. ഈ ഇതിഹാസ ആക്ഷൻ സാഹസിക ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത് കൽക്കി കൃഷ്ണമൂർത്തിയുടെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് . ആദ്യഭാഗം പ്രദർശനത്തിന് എത്തിയത് 2022 സെപ്റ്റംബർ 30 ആയിരുന്നു. ഒരേസമയം തന്നെ ചിത്രീകരണം നടത്തിയിരുന്നതിനാൽ ഒട്ടും വൈകാതെ തന്നെ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു . ഏപ്രിൽ 28നാണ് ഈ ബ്രാഹ്മണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രദർശനത്തിന് എത്തിയത്.

ആദ്യഭാഗം 500 കോടിയിലധികം ബോക്സ് ഓഫീസ് കളക്ഷൻ നേടിയെങ്കിലും രണ്ടാം ഭാഗത്തിന് അത്രയേറെ മികച്ചുനിൽക്കുവാൻ സാധിച്ചില്ല. എങ്കിലും ഗംഭീര വിജയം തന്നെയായിരുന്നു രണ്ടാം ഭാഗവും കരസ്ഥമാക്കിയത്. 342 കോടിയിലധികം കളക്ഷൻ ആണ് രണ്ടാം ഭാഗം സ്വന്തമാക്കിയത്. 2023 ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമായും ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ ചിത്രമായും പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം മാറി.

ആദ്യ ഭാഗത്തിലേത് പോലെ തന്നെ രണ്ടാം ഭാഗത്തിലെയും ഗാനങ്ങൾ പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ചെല്ല ചെറുനിലാവേ എന്ന വീഡിയോ ഗാനം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. എ ആർ റഹ്മാൻ ഈണം പകർന്ന ഈ ഗാനം ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്ന ടിപ്സ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ്. വിക്രമിൻറെ ആദിത്യ കരികാലർ ഐശ്വര്യ റായ് അവതരിപ്പിച്ച നന്ദിനി എന്നീ കഥാപാത്രങ്ങളാണ് ഈ വീഡിയോ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇവരുടെ ബാല്യകാലരംഗങ്ങളും ഈ വീഡിയോ ഗാനത്തിൽ കാണാൻ സാധിക്കും. റഫീഖ് അഹമ്മദ് വരികൾ തയ്യാറാക്കിയ മലയാളം ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ് .

Categories