തീയറ്ററിൽ വൻ ഹിറ്റായി മാറിയ പി അസ് 2..! നന്ദിനിയുടെയും ആദിത്യ കലികാലൻ്റെയും മനോഹര പ്രണയ ഗാനം കാണാം..

വമ്പൻ പ്രേക്ഷക പ്രീതി നേടി മുന്നേറിയ ചിത്രമാണ് പൊന്നിയന്‍ സെൽവൻ രണ്ടാം ഭാഗം. ഒരു കോടിയിലധികം ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ആദ്യ ഭാഗത്തിന് ലഭിച്ച അതേ സ്വീകാര്യത തന്നെയായിരുന്നു രണ്ടാം ഭാഗത്തിനും പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഏപ്രിൽ 28 നായിരുന്നു ചിത്രത്തിൻറെ രണ്ടാം ഭാഗം പ്രേക്ഷകർക്കും മുൻപാകെ എത്തിയത്. നിരവധി വമ്പൻ താരങ്ങൾ അണിനിരുന്ന ഈ ചിത്രം വൻ വിജയകുതിപ്പാണ് കാഴ്ചവച്ചത്.

ചിത്രത്തിന് ലഭിച്ച അതേ സ്വീകാര്യത ഇതിലെ ഓരോ ഗാനങ്ങൾക്കും ലഭിച്ചിരുന്നു. ഭാഗം മുതൽക്കേ ഉള്ള ഗാനങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ പി എസ് ടുവിലെ ഓരോരോ ഗാനങ്ങളായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ചിത്രത്തിലെ ചെല്ലചെറു നിലവേ എന്ന ഗാനത്തിന്റെ വീഡിയോ രംഗങ്ങളാണ്. ടിപ്സ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് ഈ ഗാനത്തിന്റെ മലയാളം പതിപ്പ് പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്.

ചിയാൻ വിക്രം, ഐശ്വര്യാറായി എന്നിവരാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇവരുടെയും മികച്ച പ്രകടനം ഈ വീഡിയോ ഗാനത്തിന്റെ കാഴ്ചക്കാരെ കൂട്ടുന്നു. ചിത്രത്തിൽ ആദിത്യ കലികാലർ എന്ന കഥാപാത്രമായാണ് വിക്രം വേഷമിട്ടത്. നന്ദിനി എന്ന കഥാപാത്രമായാണ് ഐശ്വര്യാറായി എത്തിയത്. ഇരുവർക്കും ഇടയിലെ പ്രണയവും നിമിഷങ്ങളുമാണ് ഈ ഗാനരംഗത്തിൽ കാണാൻ സാധിക്കുന്നത്. എ ആർ റഹ്മാന്റെ സംഗീതസംവിധാനത്തിൽ ഒരുങ്ങിയ ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ് . വർഷ എസ് കൃഷ്ണൻ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

മണിരത്നത്തിന്റെ സംവിധാന മികവിൽ അണിയിച്ചൊരുക്കിയ ഈ ചിത്രത്തിൽ വിക്രം, ഐശ്വര്യ റായ് എന്നിവർക്ക് പുറമേ ജയം രവി , കാർത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല , പ്രകാശ് രാജ് , ജയറാം , റഹ്മാൻ , പാർത്ഥിപൻ, ശരത് കുമാർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ജയറാം , ഐശ്വര്യ ലക്ഷ്മി എന്നീ മലയാളി താരങ്ങൾക്ക് പുറമേ ബാബു ആൻറണി, റിയാസ് ഖാൻ എന്നീ താരങ്ങളും ഈ ചിത്രത്തിൻറെ ഭാഗമായിരുന്നു.

Scroll to Top