ബി ഉണ്ണികൃഷ്ണന്റെ സംവിധാന മികവിൽ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന പുത്തൻ മലയാള ചിത്രമാണ് ക്രിസ്റ്റഫർ . ഒരു ആക്ഷൻ ത്രില്ലറായി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൻറെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അവയ്ക്ക് ശേഷം ഇപ്പോഴിതാ ഒരു പ്രീ റിലീസ് ടീസർ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മമ്മൂട്ടി കമ്പനി എന്ന യൂട്യൂബ് ചാനലിലൂടെ മണിക്കൂറുകൾ മുൻപ് പുറത്തിറങ്ങിയ ഈ വീഡിയോ ലക്ഷകണക്കിന് കാഴ്ചക്കാരെയാണ് ഇതിനോടകം സ്വന്തമാക്കിയത്. 34 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഒരു റിലീസ് ടീസർ ആണ് ഇപ്പോൾ പ്രേക്ഷകർക്കും മുന്നിലേക്ക് എത്തിയിരിക്കുന്നത്.
ചിത്രത്തിൽ മമ്മൂട്ടി വേഷമിടുന്നത് ക്രിസ്റ്റഫർ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് . ക്രിസ്റ്റഫർ എന്ന കഥാപാത്രത്തിന്റെ മാസ് മനസ്സിലാക്കിത്തരുന്ന ഒരു കിടിലൻ ടീസറാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. മനോഹരമായ ഒരു ആക്ഷൻ ത്രില്ലറാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ ഒരുങ്ങുന്നത് എന്ന് ഇതിനോടകം പുറത്ത് വന്ന വീഡിയോകളിൽ നിന്ന് വ്യക്തമാണ്. മമ്മൂട്ടിയുടെ മറ്റൊരു മാസ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
ഈ ചിത്രത്തിൻറെ രചയിതാവ് ഉദയകൃഷ്ണയാണ് . മമ്മൂട്ടിയുടെ കേന്ദ്ര കഥാപാത്രത്തെ കൂടാതെ ശരത് കുമാർ , സിദ്ദിഖ് , തമിഴ് താരം സ്നേഹ, വിനയ് റായ്, അമല പോൾ, ഐശ്വര്യ ലക്ഷ്മി, ഷൈൻ ടോം ചാക്കോ , ജിനു ജോസഫ് , ദിലീഷ് പോത്തൻ, ദീപക് പറമ്പോൾ , അതിഥി രവി , വിനീത കോശി , രമ്യ സുരേഷ് , വാസന്തി , കലേഷ്, ഷഹീൻ സിദ്ദിഖ്, അമൽരാജ്, ദിലീപ്, രാജേഷ് ശർമ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ക്രിസ്റ്റഫറിൻറെ നിർമ്മാണം നിർവഹിക്കുന്നത് ആർ ഡി ഇലിമിനേഷൻസ് ആണ് . ഫെയ്സ് സിദ്ദിഖ് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് മനോജ് ആണ് . ചിത്രത്തിലെ സംഗീതസംവിധാനം ജസ്റ്റിൻ വർഗീസ് ആണ് നിർവഹിച്ചിരിക്കുന്നത്. സുപ്രീം സുന്ദർ, മാഫിയ ശശി , വിക്കി എന്നിവരാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് . മേക്കപ്പ് – ജിതേഷ് പൊയ്യ ,പി ആർ ഓ – പി ശിവപ്രസാദ് നിയാസ് നൗഷാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുജിത് സുരേഷ്, കോസ്റ്റ്യൂം – പ്രവീൺ വർമ്മ, സ്റ്റിൽസ് – നവീൻ മുരളി, സൗണ്ട് ഡിസൈൻ നിതിൻ ലൂക്കോസ്, സൗണ്ട് മിക്സിങ് രാജകൃഷ്ണൻ എന്നിവർ കൈകാര്യം ചെയ്തിരിക്കുന്നു.