തിയറ്ററിൽ വൻ വിജയമായി മുന്നേറുന്ന കൗമാര പ്രണയത്തിൻ്റെ കഥ പറഞ്ഞ് ക്രിസ്റ്റി..! പ്രമോ വീഡിയോ കാണാം..

ഇന്നുമുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ് മാത്യു തോമസ് – മാളവിക മോഹനൻ എന്നിവർ ഒന്നിക്കുന്ന പുത്തൻ മലയാള ചിത്രം ക്രിസ്റ്റി . ആൽവിൻ ഹെൻറി അണിയിച്ച് ഒരുക്കുന്ന ഈ ചിത്രത്തിലെ ടീസർ , വീഡിയോ ഗാനം എന്നിവയെല്ലാം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിൻറെ പ്രെമോ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മൂവി ബഫ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് 53 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഈ പ്രെമോ വീഡിയോ റിലീസ് ചെയ്തിട്ടുള്ളത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ മാത്യു തോമസ് – മാളവിക മോഹനൻ എന്നിവരെയാണ് ഈ വീഡിയോ രംഗത്തിൽ കാണാൻ സാധിക്കുന്നത്.

പൂവ്വാർ എന്ന ഗ്രാമത്തിൽ നടക്കുന്ന മനോഹരമായ ഒരു പ്രണയകഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുങ്ങിയിട്ടുള്ളത്. നായകനും നായികയും തമ്മിലുള്ള പ്രണയമാണ് ഇപ്പോൾ പുറത്തിറങ്ങിയ പ്രെമോവീഡിയോയിലും കാണാൻ സാധിക്കുന്നത്. തന്നെക്കാൾ പ്രായം കൂടിയ നായികയോട് വിദ്യാർത്ഥിയായ നായകന് പ്രണയം തോന്നുന്നതും തുടർന്ന് അരങ്ങേറുന്ന സംഭവവികാസങ്ങളും ആണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുക.

പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി ആർ ഇന്ദുഗോപനും ചേർന്നാണ് സംവിധായകൻ ആൽവിൻ ഒരുക്കിയ ക്രിസ്റ്റിയുടെ കഥയ്ക്ക് തിരക്കഥ തയ്യാറാക്കിയത്. റോക്കി മൗണ്ടൈൻ സിനിമാസിന്റെ ബാനറിൽ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവരാണ്. ആനന്ദ് സി ചന്ദ്രൻ ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ , എഡിറ്റർ മനു ആന്റണിയും. ക്രിസ്റ്റിയിലെ ഗാനങ്ങൾ തയ്യാറാക്കിയത് ഗോവിന്ദ് വസന്തയാണ്. മാത്യു തോമസ്, മാളവിക മോഹനൻ എന്നിവരെ കൂടാതെ ഈ ചിത്രത്തിന്റെ പ്രധാന താരനിരയിൽ മഞ്ജു പത്രോസ്, മുത്തുമണി, വീണ നായർ , സ്മിനു സിജോ, ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, രാഹുൽ രഘു , അരവിന്ദ് എസ് കെ എന്നീ താരങ്ങളും അണിനിരക്കുന്നുണ്ട്.

Scroll to Top