ചേച്ചിയെ എനിക്ക് ഇഷ്ടമാണ്..!കൗമാര പ്രണയത്തിന്റെ കഥയുമായി ക്രിസ്റ്റി..! ട്രൈലർ കാണാം..

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടൻ മാത്യു തോമസും പട്ടം പോലെ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടി മാളവിക മോഹനനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുത്തൻ മലയാള ചിത്രമാണ് ക്രിസ്റ്റി . ആൽവിൻ ഹെൻറിയുടെ സംവിധാന മികവിൽ ഒരുങ്ങുന്ന ഈ ചിത്രം ഫെബ്രുവരി 17 ആണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിൻറെ പോസ്റ്റർ, ടീസർ , വീഡിയോ ഗാനം എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവയ്ക്കെല്ലാം ശേഷം ഇപ്പോഴിതാ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂട്യൂബ് ചാനലിലൂടെയാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. 1.3 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ് ഈ വീഡിയോ.ഒരു യഥാർത്ഥ പ്രണയകഥയെ ആസ്പദമാക്കിയാണ് സംവിധായകൻ ആൽവിൻ ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. പൂവ്വാർ എന്ന ഗ്രാമവും അവിടെ അരങ്ങേറുന്ന മനോഹരമായ ഒരു പ്രണയകഥയും ആണ് ഈ ചിത്രം പറയുന്നത്. വിദ്യാർത്ഥിയായ നായകന് തന്നെക്കാൾ പ്രായം കൂടിയ നായികയോട് പ്രണയം തോന്നുന്നത് അത് തുറന്നു പറയുന്നതുമായ രംഗങ്ങളാണ് ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മാത്യു തോമസ് , മാളവിക എന്നിവരുടെ അഭിനയ മികവ് ഏറെ ശ്രദ്ധ നേടുന്നുണ്ട്.ആൽവിൻ ഒരുക്കിയ ക്രിസ്റ്റിയുടെ കഥയ്ക്ക് പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി ആർ ഇന്ദുഗോപനും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത്. സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്ന് നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം റോക്കി മൗണ്ടൈൻ സിനിമാസിന്റെ ബാനറിൽ ആണ് പുറത്തിറങ്ങുന്നത്. ചിത്രത്തിനുവേണ്ടി ക്യാമറ കൈകാര്യം ചെയ്തത് ആനന്ദ് സി ചന്ദ്രനും എഡിറ്റിംഗ് ചെയ്തത് മനു ആന്റണിയും ആണ്. ഗോവിന്ദ് വസന്തയാണ് ക്രിസ്റ്റിയിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. മാത്യു തോമസ്, മാളവിക മോഹനൻ എന്നിവർക്കൊപ്പം മഞ്ജു പത്രോസ്, മുത്തുമണി, വീണ നായർ , സ്മിനു സിജോ, ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, രാഹുൽ രഘു , അരവിന്ദ് എസ് കെ എന്നീ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Scroll to Top