ഷൈൻ നീഗം പോലീസ് വേഷത്തിൽ എത്തുന്ന കൊറോണ പേപ്പേഴ്സ്..! ശ്രദ്ധ നേടിയ ട്രൈലർ കാണാം..

മലയാളത്തിൻറെ പ്രശസ്ത സംവിധായകൻ പ്രിയദർശൻ അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് കൊറോണ പേപ്പേഴ്സ് . യുവതാരങ്ങളിൽ ശ്രദ്ധേയരായ നടൻ ഷൈൻ നീഗം, നടൻ ഷൈൻ ടോം ചാക്കോ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ കൊറോണ പേപ്പേഴ്സിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്. മോഹൻലാൽ , മഞ്ജു വാര്യർ , ജ്യോതിക , സൂര്യ താരങ്ങളും അണിനിരന്നു കൊണ്ടായിരുന്നു ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ റിലീസ് ചെയ്തത്. ആശിർവാദ് സിനിമാസ് യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുള്ളത്.ഒന്നേമുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഇതിനോടകം സ്വന്തമാക്കിയത്. ഒരു ആക്ഷൻ ത്രില്ലർ പാറ്റേണിൽ ആണ് ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത് എന്ന കാര്യം ഈ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. ചിത്രത്തിൽ പോലീസ് വേഷത്തിലാണ് നടൻ ഷൈൻ നീഗം എത്തുന്നത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് എത്തിയ ഈ വീഡിയോ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും ഉയർന്നിരിക്കുകയാണ്. പ്രിയദർശന്റെ ഒരു മികച്ച തിരിച്ചുവരവ് ആകട്ടെ എന്നാണ് പ്രേക്ഷകരിൽ പലരും അഭിപ്രായപ്പെടുന്നത്.ഫോർ ഫ്രെയിംസ് സൗണ്ട് കമ്പനി ആണ് ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത്. ശ്രീ ഗണേഷ് ആണ് ചിത്രത്തിൻറെ കഥ തയ്യാറാക്കിയിട്ടുള്ളത്. ഷൈൻ നീഗം, ഷൈൻ ടോം ചാക്കോ എന്നിവ കൂടാതെ സിദ്ദിഖ്, ജീൻ ലാൽ , ഗായത്രി ശങ്കർ , സന്ധ്യ ഷെട്ടി , മണിയൻപിള്ള രാജു, വിജിലേഷ് , ഹന്ന റെജി കോശി എന്നിവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് കെ പി ആണ് . ദിവാകർ മണി ആണ് ചിത്രത്തിൻറെ ഛായാഗ്രഹകൻ . ചിത്രത്തിൻറെ എഡിറ്റർ എം എസ് അയ്യപ്പൻ നായർ ആണ്. രാജശേഖർ, രവി ത്യാഗരാജൻ എന്നിവരാണ് ഇതിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത്.

Scroll to Top