Categories: Trailer

ഷൈൻ ടോം ചാക്കോ, കീർത്തി സുരേഷ് പ്രധാന വേഷത്തിൽ എത്തുന്ന തെലുങ്ക് ചിത്രം ദസറ.. ട്രൈലർ കാണം..

നാനിയെ കേന്ദ്ര കഥാപാത്രമായി അണിയിച്ചൊരുക്കി പ്രദർശനത്തിന് ഒരുങ്ങുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ദസറ . 2023 മാർച്ച് 30 ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഒരു ട്രെയിലർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. എസ്എൽവി സിനിമാസ് യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾ പിന്നിടും മുൻപേ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയത്.



രക്തരൂക്ഷിതമായ ഒരു ട്രെയിലർ വീഡിയോ എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. നാനിയുടെ ആക്ഷൻ രംഗങ്ങളോട് കൂടിയ കിടിലൻ പ്രകടനം തന്നെയാണ് ഈ ട്രെയിലർ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മലയാളി താരം ഷൈൻ ടോം ചാക്കോയും ഈ ട്രെയിലർ വീഡിയോയിൽ കാണാം. സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിലാണ് ദസറ ഒരുക്കിയിട്ടുള്ളത്. ഒരു ആക്ഷൻ ഡ്രാമ ചിത്രമായാണ് ദസറ ഒരുങ്ങുന്നത്. രണ്ടേകാൽ മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലർ വീഡിയോ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഉയർത്തുകയാണ്. നിരവധി ആരാധകരാണ് നാനീയുടെ പ്രകടനത്തെ പ്രശംസിച്ച വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്.



തെലുങ്കിനു പുറമേ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ഈ ചിത്രത്തിൻറെ പതിപ്പ് റിലീസ് ചെയ്യും. ഈ ചിത്രം ഒരുക്കിയിട്ടുള്ളത് സംവിധായകൻ ശ്രീകാന്ത് ഒഡേല ആണ് . കീർത്തി സുരേഷ് ആണ് നാനിയുടെ നായികയായി ഈ ചിത്രത്തിൽ വേഷമിടുന്നത് . ഈ ചിത്രത്തിൻറെ രചന നിർവഹിച്ചിട്ടുള്ളത് ശ്രീകാന്ത് ഒഡേല തന്നെയാണ്. ചിത്രത്തിൻറെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് സുധാകർ ചെറുകുറിയാണ്. സന്തോഷ് നാരായണനാണ് ദസറയ്ക്ക് വേണ്ടി സംഗീതം തയ്യാറാക്കിയത്. സത്യൻ സൂര്യൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റർ നവീൻ നൂലി ആണ് . സമുദ്രക്കനി, ദീക്ഷിത് ഷെട്ടി, സായി കുമാർ , ഷംന കാസിം, സജോൾ ചൗധരി എന്നിവരാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

Share
Published by
CINEMA PRANTHAN

Recent Posts

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഈടാക്കി പഞ്ചായത്ത് അധികൃതർ. എം ജി…

6 days ago

Padmapriya’s Bold Photoshoot in Black Transparent Outfit Goes Viral

Malayalam actress Padmapriya recently made headlines with her stunning and bold photoshoot. She wore a…

1 week ago

Deepti Sati’s Bold Look in a White Coat

Actress Deepti Sati recently caught everyone’s attention with her stylish and bold look. She wore…

1 week ago

Krissann Barretto Reveals Losing Work for Speaking on Sushant Singh Rajput’s Death

Television actress Krissann Barretto recently shared that she lost work after talking about the death…

1 week ago

‘L2: Empuraan’ Going Strong! Crosses ₹50 Crore Mark

The new movie 'L2: Empuraan', starring Mohanlal and directed by Prithviraj Sukumaran, is doing very…

1 week ago

Who is Shruthi Narayanan and What’s This Video All About?

Recently, there's been a lot of talk about a Tamil actress named Shruthi Narayanan. Some…

1 week ago