Categories: Movie Updates

ആരാധകർ ഏറ്റെടുത്ത് അനുപമയുടെ ഡേറ്റ് നൈറ്റ് വീഡിയോ ഗാനം…! കാണാം..

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെലുഗു ചിത്രമാണ് റൗഡി ബോയ്സ് . ഈ ചിത്രത്തിലെ ഗാനം ഇപ്പോൾ റിലീസ് ചെയ്തു. ചിത്രത്തിൽ നായികവേക്ഷത്തിൽ എത്തുന്നത് മലയാളി താരം അനുപമ പരമേശ്വരൻ ആണ് . ഈ കഴിഞ്ഞ ദിവസം ആണ് റൗഡി ബോയ്സിന്റെ ട്രൈലെർ പുറത്തിറങ്ങിയത് . ചിത്രത്തിന്റെ ട്രെയിലറിന് വൻ വരവേൽപ്പ് ആണ് ആരാധകർ നൽകിയത്. നേരത്തെ തന്നെ റിലീസ് ചെയ്ത ചിത്രത്തിലെ ഗാനങ്ങൾ എല്ലാം വൻ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ഇപ്പോൾ ഈ ചിത്രത്തിലേതായ് പുറത്തിറങ്ങിയ ഗാനമാണ് ഡേറ്റ് നൈറ്റ് എന്നത് . ഈ ഗാനം ആലപിച്ചിട്ടുള്ളത് രഞ്ജിത്ത് ഗോവിന്ദ് , സമീറ ഭരദ്വാജ് സി എന്നിവർ ചേർന്നാണ്. യുട്യൂബിൽ ലക്ഷം വ്യൂസ് കടന്നിരിക്കുന്ന ഈ ഗാനത്തിന് സംഗീതം ചെയ്തിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. പാർട്ടി മൂഡിലാണ് ഈ ഗാനരംഗത്തിന്റെ ദൃശ്യങ്ങൾ ഒരുക്കിയിട്ടുള്ളത് . തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള നടി അനുപമയുടെ ഈ ചിത്രത്തിനായി ഒരുപാട് കാലമായി ഫാൻസ് കാത്തിരിക്കുന്നു. ഈ ചിത്രത്തിൽ വളരെ ബോൾഡ് ആയിട്ടുള്ള കഥാപാത്രത്തെയാണ് അനുപമ അവതരിപ്പിക്കുന്നത് .

ഡേറ്റ് നൈറ്റ് എന്ന ഗാനത്തിൽ കിടിലൻ ഡാൻസ് കൊറിയോഗ്രഫി കാണാനാകും.
ഹർഷ കൊനുഗന്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുപമയെ കൂടാതെ ആഷിഷ് , സഹിദേവ് വിക്രം, തേജ് കുരപതി, കാർത്തിക് രത്നം, കോമാളി പ്രസാദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കോളേജ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ആക്ഷനും റൊമാൻസും കോർത്തിണക്കിയാണ് പുറത്തിറക്കുന്നത്. റൗഡി ബോയ്സ് നിർമ്മിക്കുന്നത് ശ്രീരീഷ്, ദിൽ രാജു എന്നിവർ ചേർന്നാണ്. മധു ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ ഈ ചിത്രം ജനുവരി പതിനാലിന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും.

Share
Published by
CINEMA PRANTHAN

Recent Posts

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഈടാക്കി പഞ്ചായത്ത് അധികൃതർ. എം ജി…

1 day ago

Padmapriya’s Bold Photoshoot in Black Transparent Outfit Goes Viral

Malayalam actress Padmapriya recently made headlines with her stunning and bold photoshoot. She wore a…

3 days ago

Deepti Sati’s Bold Look in a White Coat

Actress Deepti Sati recently caught everyone’s attention with her stylish and bold look. She wore…

4 days ago

Krissann Barretto Reveals Losing Work for Speaking on Sushant Singh Rajput’s Death

Television actress Krissann Barretto recently shared that she lost work after talking about the death…

5 days ago

‘L2: Empuraan’ Going Strong! Crosses ₹50 Crore Mark

The new movie 'L2: Empuraan', starring Mohanlal and directed by Prithviraj Sukumaran, is doing very…

5 days ago

Who is Shruthi Narayanan and What’s This Video All About?

Recently, there's been a lot of talk about a Tamil actress named Shruthi Narayanan. Some…

5 days ago