ടോവിനോ തോമസും ദർശനയും ഒന്നിക്കുന്ന പുതിയ ചിത്രം “ഡിയർ ഫ്രണ്ട്” ട്രൈലർ കാണാം..

മലയാളത്തിലെ യുവതാരം ടൊവിനോ തോമസിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡിയർ ഫ്രണ്ട്.
ഈ ചിത്രത്തിന്റെ ഒഫിഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ചിത്രം പറയുന്നത് അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് എന്ന് ട്രൈലറിൽ നിന്നും മനസ്സിലാക്കാം. ഈ അഞ്ച് സുഹൃത്തുക്കളുടെ ഓരോ കാലഘട്ടത്തിലെ ബുദ്ധിമുട്ടുകളും സൗഹൃദവും എല്ലാമാണ് ഈ ചിത്രം തുറന്നുകാട്ടുന്നത്.

ട്രൈലറിൽ ടൊവിനോയ്ക്ക് ഒപ്പം ദർശന രാജേന്ദൻ , ബേസിൽ ജോസഫ് , അർജുൻ ലാൽ എന്നിവരേയും പ്രധാന വേഷങ്ങളിൽ കാണാം. ഹാസ്യവും ആകാംഷയും നിറച്ച ഒരു രസകരമായ ട്രൈലർ തന്നെയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് . ഹാപ്പി അവേഴ്സ് എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനലിലൂടെ ആണ് ഈ ട്രൈലർ പുറത്തുവിട്ടിരിക്കുന്നത്. ആകാംഷയോടെ കാത്തിരിക്കുന്നു എന്നാണ് വീഡിയോയ്ക്ക് താഴെ പ്രേക്ഷകർ നൽകുന്ന കമന്റ് .

ഹാപ്പി അവേഴ്സ് എന്റർടൈൻമെന്റ് , ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സമീർ താഹിർ , ഷൈജു ഖാലിദ്, ആഷിഖ് ഉസ്മാൻ എന്നിവർ ചേർന്നാണ്. ഷർഫു, സുഹാസ് , അർജുൻ ലാൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് . ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ദീപു ജോസഫ് ആണ് . ജൂണ്‍ 10ന് ഈ ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും.

Scroll to Top