ഭയാനകരമായ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ഡിമോന്റെ കോളനി രണ്ടാം ഭാഗത്തിന്റെ ട്രൈലെർ റിലീസ് ചെയ്തു

സിനിമ പ്രേമികളെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിച്ച ഡിമോന്റെ കോളനി രണ്ടാം ഭാഗം തീയേറ്ററുകളിലേക്ക് അധികം വൈകാതെ എത്താൻ പോവുകയാണ്. ഇപ്പോൾ ഇതാ ഡിമോന്റെ കോളനി രണ്ടാം ഭാഗത്തിലെ ട്രൈലെറാണ് യൂട്യൂബിൽ വൈറലായി കൊണ്ടിരിക്കുന്നത്. ആദ്യ സിനിമയുടെ സംവിധായകനായ അജയ് ജ്ഞാനമുത്തു തന്നെയാണ് രണ്ടാം ഭാഗത്തിന്റെ സംവിധാനം ഒരുക്കുന്നത്. തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂട്യൂബ് ചാനലിലൂടെയാണ് സിനിമയുടെ ട്രൈലെർ റിലീസ് ചെയ്തത്.

മികച്ച പ്രതികരണങ്ങളായിരുന്നു പ്രേഷകരിൽ നിന്നും സിനിമ ട്രൈലെറിനു ലഭിച്ചത്. ഇതിനോടകം 90 ലക്ഷം കാണിക്കളെയാണ് ട്രൈലെർ സ്വന്തമാക്കിരിക്കുന്നത്. ഹൊററോർ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് സിനിമ എന്ന് ട്രൈലെർ നിന്നും വളരെ വ്യക്തമാണ്. ഡിമോന്റെ കോളനി രണ്ടാം ഭാഗത്തിൽ നായകനായി എത്തുന്നത് അരുൾനിധിയാണ്. അരുൾനിധിയുടെ നായികയായി സിനിമയിലെത്തുന്നത് നടി പ്രിയ ഭവാനി ശങ്കറാണ്.

മലയാളി താരം സർജനോ ഖാലിദ്, അരുൺ പാന്ധ്യൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി സിനിമയിലെത്തുന്നത്. രമേശ്‌ തിലക്, അഭിഷേക് ജോസഫ് ജോർജ്, സനന്ത്‌ തുടങ്ങിയവയാണ് ഡിമോന്റെ കോളനി ആദ്യ ഭാഗത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ആൽവാൾപേട്ടിലെ ഡിമോന്റെ കോളനിയിൽ നടക്കുന്ന ഏതാനും ചില സംഭവങ്ങളാണ് സിനിമയിലുടനീളം കാണിക്കുന്നത്. മദ്യപിച്ച് കുറച്ച് ചെറുപ്പക്കാർ ഈ കോളനിയിലെ ഒരു ബംഗ്ലാവിൽ എത്തുകയും അവിടെ നിന്നും ഉണ്ടാവുന്ന ഭയാനകരമായ അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം.

2015 തീയേറ്ററുകളിൽ റിലീസ് ചെയ്ത ഡിമോന്റെ കോളനി ബോക്സ് ഓഫീസിൽ മികച്ച പ്രകടനമായി കാഴ്ച്ചവെച്ചിരുന്നത്. ഇതിനെ തുടർന്നു 2022ൽ ഡിമോന്റെ കോളനി രണ്ടാം ഭാഗത്തിന്റെ അനൗൺസ്മെന്റ് അണിയറ പ്രവർത്തകർ ചെയ്യുകയായിരുന്നു. എന്നാൽ സിനിമയുടെ റിലീസ് തീയതി ഇതുവരെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

 

 

Scroll to Top