“ദേവദൂതർ പാടി” ട്രെൻഡിങ് പാട്ടിനു ചുവടുവച്ച് ദുൽഖർ സൽമാനും..! വീഡിയോ കാണാം..

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറിയിരിക്കുന്നത് ന്നാ താൻ കേസ് കൊട് എന്ന ചാക്കോച്ചൻ ചിത്രത്തിൽ പുനരാവിഷ്കരിച്ച ദേവദൂതർ പാടി എന്ന ഗാനമാണ്. ഇപ്പോഴിതാ നടൻ ദുൽഖർ സൽമാൻ ഈ ട്രെൻഡിംഗ് ഗാനത്തിന് ചുവടുവചിരിക്കുകയാണ്. ഈ ഗാനരംഗത്തിൽ ചാക്കോച്ചന്റെ അതി ഗംഭീര പെർഫോമൻസാണ് ഈ ഗാനം ഇത്രയും ശ്രദ്ധ നേടിയതിന് കാരണം.

റീലീസിന് ഒരുങ്ങുന്ന ദുൽഖറിന്റെ പുത്തൻ തെലുങ്ക് ചിത്രമാണ് സീതാരാമം . ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ദുൽഖറും ഈ ചിത്രത്തിന്റെ ടീമും കൊച്ചിയിൽ എത്തിയിരുന്നു. ലുലുമാളിൽ ഒത്തു ചേർന്ന ഇവർ അവിടെ എത്തി ചേർന്ന ആരാധകർക്ക് വേണ്ടി ദുൽഖർ ദേവദൂതർ ഗാനത്തിന് ചുവടു വയ്ക്കുകയായിരുന്നു. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലാണ് ഇത് പുനരവതരിപ്പിച്ചത് എങ്കിലും യഥാർത്ഥത്തിൽ ഇത് കാതോട് കാതോരം എന്ന ചിത്രത്തിലേതാണ്. 1985 ൽ പുറത്തിറങ്ങിയ ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ മകനും ഈ ഗാനത്തിന് ചുവടു വച്ചത് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.

പുനരാവിഷ്ക്കരിച്ച ഈ ഗാനം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടത് നടൻ മമ്മൂട്ടി തന്നെയാണ്. ഈ ഗാനവും ഗാനത്തിലെ ചാക്കോച്ചന്റെ പ്രകടനവും പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുയാണ്. ചാക്കോച്ചന്റെ വേറിട്ടൊരു കഥാപാത്രത്തെ തന്നെയാണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുക.

Scroll to Top