ഷംന കാസിം നായികയായി എത്തുന്ന ഡെവിൾ..! പ്രേക്ഷക ശ്രദ്ധ നേടിയ മനോഹര പ്രണയ ഗാനം കാണാം..

ആതിത്യ സംവിധാനം ചെയ്യുന്ന പുത്തൻ തമിഴ് ഹൊറർ ഡ്രാമ ചിത്രമാണ് ഡെവിൾ. അന്യഭാഷാ ചിത്രങ്ങളിൽ പൂർണ്ണ എന്നറിയപ്പെടുന്ന മലയാളികളുടെ സ്വന്തം നടി ഷംന കാസിം ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഓഗസ്റ്റ് മുതൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ സ്ട്രീമിംഗ് ആരംഭിക്കാൻ ഒരുങ്ങുന്ന ഡെവിളിലെ ഒരു ലിറിക്കൽ വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് . അഞ്ചു മിനിറ്റോളം ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് മുൻപാകെ എത്തിയിട്ടുള്ളത്. മണിക്കൂറുകൾ കൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കുവാൻ ഈ വീഡിയോ ഗാനത്തിന് സാധിച്ചിട്ടുണ്ട്.

വിദാർത്ഥ് , പൂർണ്ണ എന്നീ താരങ്ങളുടെ കഥാപാത്രങ്ങൾക്കിടയിലെ അതീവ റൊമാന്റിക് രംഗങ്ങൾ ഉൾപ്പെടുത്തി കൊണ്ടാണ് ഈ ലെറിക് വീഡിയോ ഗാനം പ്രേക്ഷകരിലേക്ക് എത്തിയിട്ടുള്ളത്. നിരവധി ആരാധകരാണ് കലവി പാടൽ എന്ന ഈ വീഡിയോ ഗാനത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. ദേവു മാത്യു ആലപിച്ച ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയിരിക്കുന്നതും ഈണം പകർന്നിരിക്കുന്നതും മിഷ്കിൻ ആണ്. സംവിധായകൻ തിരക്കഥാകൃത്ത് ഗായകൻ എന്നീ മേഖലകളിലെല്ലാം തന്നെ കഴിവ് തെളിയിച്ചിട്ടുള്ള മിഷ്കിൻ ആദ്യമായി സംഗീതസംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്.

ഈ ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ ആദിത്യ തന്നെയാണ്. മാരുതി ഫിലിംസ് , എച്ച്പി പിക്ചർസ് എന്നിവയുടെ ബാനറിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ആർ രാധാകൃഷ്ണൻ , എസ് ഹരി എന്നിവർ ചേർന്നാണ്. പി ഗ്നാനശേഖർ സഹനിർമ്മാതാവാണ്. കാർത്തിക് മുത്തു കുമാർ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ഇളയരാജ എസ് ആണ് . ആന്റണി മരിയ കെർലി ആണ് ആർട്ട് ഡയറക്ടർ. ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് രാംകുമാർ ആണ് .

Scroll to Top