ഗംഭീര അക്ഷൻ രംഗങ്ങളും, ലേഡി ഏജൻ്റുമായി കങ്കണ..! ധാക്കഡ് ട്രൈലർ കാണാം..

കങ്കണ റണാവത് കേന്ദ്ര കഥാപാത്രമായി എത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രം ധാക്കിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. റസ്നീഷ് റാസി ഗായ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഏജന്റ് അഗ്നി എന്ന കഥാപാത്രമായാണ് കങ്കണ വേഷമിടുന്നത് . താരത്തിന്റെ അതി ഗംഭീര മേക്കോവർ തന്നെയാണ് ട്രൈലറിൽ കാണാൻ സാധിക്കുന്നത്. കങ്കണയെ കൂടാതെ അർജുൻ രാംപാൽ, ദിവ്യ ദത്ത, ഷരീബ് ഹാഷ്മി എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നു.

ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് റാസി ഗായി , രാജീവ് ജി മേനോൻ എന്നിവർ ചേർന്നാണ് . ചിത്രത്തിലെ സംഭാഷണങ്ങൾ ഒരുക്കിയിട്ടുള്ളത് റിതേഷ് ഷാ ആണ്. സോഹം റോക്ക് സ്റ്റാർ എന്റർടൈൻമെന്റിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദീപക് മുകുന്ദ് , സോഹൽ മകലയ് എന്നിവർ ചേർന്നാണ്. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത് ശങ്കർ ഇഷാൻ ലോയ്, ധ്രുവ് ഗനേക്കർ , ബാദ്ഷാ എന്നിവരാണ് .

മെയ് ഇരുപതിന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ പ്രത്യേകത എന്നത് , ഇന്ത്യയിൽ ആദ്യമായാണ് ഒരു സ്ത്രീ കഥാപാത്രം പ്രധാന വേഷത്തിൽ എത്തി ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത് . അഭിനയ ജീവിതത്തിൽ ഒട്ടേറെ അവാർഡുകൾ കരസ്ഥമാക്കിയ കങ്കണയുടെ കരിയറിലെ നാഴികകല്ലായി മാറും ഈ ചിത്രം എന്നാണ് ട്രൈലറിൽ നിന്നും ലഭിക്കുന്ന സൂചന . സോഹം റോക്ക് സ്റ്റാർ എന്റർടൈൻമെന്റിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഈ ഒഫീഷ്യൽ ട്രൈലർ കോടിക്കണക്കിന് കാഴ്ചക്കാരെയാണ് ഇതിനോടകം സ്വന്തമാക്കിയത്.

Scroll to Top