തപ്സി പന്നു നായികയായി എത്തുന്ന ഹൊറർ ത്രില്ലർ ദോബാര..! കിടിലൻ ട്രൈലെർ കാണാം..

Posted by

അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന പുത്തൻ ഹിന്ദി ചിത്രമാണ് ദോബാര . തപ്സി പന്നു , പവയിൽ ഗുലാത്തി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ്. ഒരു മിസ്റ്റീരിയസ് ത്രില്ലർ ചിത്രമായി ഒരുക്കിയിരിക്കുന്ന ദോബാര 2018 ൽ പുറത്തിറങ്ങിയ മിറാജ് എന്ന സ്പാനിഷ് ചിത്രത്തിന്റെ റീമേക്ക് ആണ് . തപ്സിയുടെ അതി ഗംഭീര പ്രകടനം തന്നെയാണ് ഈ ട്രൈലർ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. തപ്സിയും കുടുംബവും പുതിയൊരു വീട്ടിലേക്ക് എത്തുന്നു.

26 വർഷങ്ങൾക്ക് മുൻപ് അവിടെ സംഭവിച്ച ഒരു മരണവും അതിനു പിന്നിലെ രഹസ്യവും തപ്‌സിയെ വേട്ടയാടൻ തുടങ്ങുന്നു. ആ ചുരുളഴിയാത്ത രഹസ്യത്തിന് പിന്നാലെ അതു കണ്ടെത്താൻ ശ്രമിക്കുന്ന തപ്സിയുടെ കഥാപാത്രത്തെയാണ് ഈ ട്രൈലറിൽ കാണാൻ സാധിക്കുന്നത്.

ഓഗസ്റ്റ് 19 ന് പ്രദർശനത്തിന് ഒരുക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ശോഭാ കപൂർ , എക്താ ആർ കപൂർ, സുനിർ ഖേതർപാൽ , ഗൗരവ് ബോസ് എന്നിവർ ചേർന്നാണ്. നിഹിത് ഭാവേ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഈ ചിത്രം ജൂൺ 23 ന് ലണ്ടൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിവല്ലിൽ പ്രദർശിപ്പിച്ചിരുന്നു. സിൽവസ്റ്റർ ഫൊൻസെക്ക ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. തപ്സി പന്നു , പവയിൽ ഗുലാത്തി എന്നിവരോടൊപ്പം നാസർ, രാഹുൽ ഭട്ട് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

Categories