ഫഹദ് ഫാസിൽ, അപർണ ബാലമുരളി ഒന്നിക്കുന്ന ധൂമം..! പ്രേക്ഷക ശ്രദ്ധ നേടിയ ട്രൈലർ കാണാം..

കെജിഎഫ്, കാന്താര തുടങ്ങി വമ്പൻ ഹിറ്റുകൾ അണിയിച്ചൊരുക്കിയ ഹോംബാലെ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ആദ്യ മലയാള ചിത്രമാണ് ധൂമം . ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ധൂമത്തിന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഹോംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ വീഡിയോ മണിക്കൂറുകൾ തികയും മുൻപ് രണ്ട് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.

സിനിമകളിൽ സ്ഥിരം കാണിക്കുന്ന പുകവലിയുടെ പരസ്യങ്ങളെ കുറച്ചുകൂടി ഇൻട്രസ്റ്റിംഗ് ആയി അവതരിപ്പിച്ചാലോ എന്ന ഫഹദിന്റെ ചോദ്യത്തിലൂടെയാണ് ട്രെയിലർ വീഡിയോ ആരംഭിക്കുന്നത്. എന്നാൽ ചിത്രത്തിൻറെ പേര് പോലെ തന്നെ ഈ പുകമറയ്ക്കുള്ളിൽ കാര്യമായത് എന്തോ മറഞ്ഞിരുപ്പുണ്ട് എന്ന് പ്രേക്ഷകനിൽ തോന്നിപ്പിക്കുന്ന ഒരു അതിഗംഭീര ട്രെയിലർ വീഡിയോ തന്നെയാണിത്. ആകാംക്ഷ ഭരിതമായ ഈ ട്രെയിലർ വീഡിയോ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വാനോളം ഉയർത്തിയിരിക്കുകയാണ്.

നിരവധി കന്നട ചിത്രങ്ങൾ അണിയിച്ചൊരുക്കിയ പവൻ കുമാറിന്റെ ആദ്യ മലയാള ചിത്രമാണ് ധൂമം . പവൻ കുമാറിന്റെ സംവിധാനം , ഫഹദ് ഫാസിലിന്റെ നായിക വേഷം, അവതരിപ്പിക്കുന്നത് ഹോംബാലെ ഫിലിംസ് ഇവ തന്നെ മരി ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയരുവാൻ . ജൂൺ 23നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. പവൻകുമാർ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിച്ചിട്ടുള്ളത്. വിജയ് കിരങ്ങണ്ടൂർ നിർമ്മാണം നിർവഹിക്കുന്നത്.

ഫഹദ് ഫാസിലിനോടൊപ്പം അപർണ ബാലമുരളി, റോഷൻ മാത്യു, വിനീത് രാധാകൃഷ്ണൻ , അനു മോഹൻ , അച്യുത് കുമാർ എന്നിവരും പ്രധാനവേഷങ്ങൾ ചെയ്യുന്നു. പ്രീത ജയരാമൻ ക്യാമറ ചെരിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റർ സുരേഷ് അറുമുഖം ആണ് . ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നതും പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളതും പൂർണ്ണ ചന്ദ്ര തേജസ്വി ആണ് . ചേതൻ ഡിസൂസ ആണ് ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.

Scroll to Top