പുഷ്പ്പക്ക് ശേഷം സാമന്ത ഗ്ലാമർ വേഷത്തിൽ എത്തുന്ന ഡിപ്പാം ഡപ്പാം വീഡിയോ സോങ്ങ് കാണാം..

വിജയ് സേതുപതിയെ നായകനാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് കാതു വാക്കിലെ രണ്ട് കാതൽ. ത്രികോണ പ്രണയകഥ പറയുന്ന ഈ റൊമാന്റിക് കോമഡി ചിത്രത്തിൽ നായിക വേഷങ്ങളിൽ എത്തുന്നത് തമിഴ് ലേഡി സൂപ്പർസ്റ്റാർ നയൻ താരയും തെന്നിന്ത്യൻ താരറാണി സാമന്ത റൂത്ത് പ്രഭുവുമാണ് . ഈ ചിത്രത്തിന്റെ ടീസർ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പാേൾ ഈചിത്രത്തിലെ ലെറിക്കൽ വീഡിയോ ഗാനം പുറത്തു വിട്ടിരിക്കുകയാണ്.

ഡിപ്പം ഡപ്പം എന്ന ഈ ലെറിക്കൽ വീഡിയോ ഖദീജ റാംബോ ലൗ സ്റ്റോറിയാണ് കാണിക്കുന്നത്. സാമന്തയാണ് ചിത്രത്തിൽ ഖദീജ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . അതുകൊണ്ട് തന്നെ ഈ ലെറിക്കൽ വീഡിയോയിൽ നിറഞ്ഞു നിൽക്കുന്നത് സാമന്ത – വിജയ് സേതുപതി താരജോടികൾ ആണ്.


ഡിപ്പം ഡപ്പം എന്ന് പേര് നൽകിയിരിക്കുന്ന ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് സംവിധായകൻ വിഘ്നേഷ് ശിവൻ തന്നെയാണ്. ഈ ഗാനത്തിന് സംഗീതം പകർത്തിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ഈ ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധും അന്തോണി ദാസനും ചേർന്നാണ് . സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ട ഈ ഗാനം മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും ലക്ഷകണക്കിന് കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.

Scroll to Top