പോലീസ് വേഷത്തിൽ മാസ്സായി ദുൽഖർ സൽമാൻ..! സല്യൂട്ട് ട്രൈലർ കാണാം.

മലയാളത്തിന്റെ യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ ചിത്രമാണ് സല്യൂട്ട്. വൻ വിജയം നേടിയ കുറുപ്പ് എന്ന ചിത്രത്തിന് ശേഷം ദുൽഖർ നായകനാകുന്ന പുതിയ ചിത്രമാണിത് . ഈ ചിത്രത്തിൽ ഒരു പോലീസ് കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത് . അരവിന്ദ് കരുണാകരൻ എന്ന പോലീസ് ഓഫീസർ ആയാണ് ദുൽഖർ വേഷമിട്ടിരിക്കുന്നത് . റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സല്യൂട്ട് രചിച്ചിരിക്കുന്നത് ബോബി- സഞ്ജയ് ടീം ആണ്.

കായംകുളം കൊച്ചുണ്ണി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സല്യൂട്ട് എന്ന ചിത്രത്തിലാണ് റോഷൻ ആൻഡ്രൂസ്- ബോബി- സഞ്ജയ് ടീം ഒന്നിക്കുന്നത് . ഡയാന പെന്റി എന്ന ബോളിവുഡ് താരമാണ് ദുൽഖറിന്റെ നായികയായി ചിത്രത്തിൽ എത്തുന്നത് . നായകൻ ദുൽഖർ സൽമാൻ തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം വേ ഫെറർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഒരുങ്ങുന്നത് . നേരത്തെ തന്നെ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ടീസർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഇപ്പോൾ സല്യൂട്ടിന്റെ ട്രൈലെർ കൂടി റിലീസ് ചെയ്തിരിക്കുകയാണ് . പ്രേക്ഷകരെ ആകാംഷയുടെ മുൾ മുനയിൽ നിർത്തി ത്രില്ലടിപ്പിക്കുന്ന ഒരു മാസ്സ് ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ട്രൈലെറിൽ നിന്ന് ലഭിക്കുന്നത് . ഒപ്പം പോലീസ് വേഷങ്ങളിൽ ശ്രദ്ധ നേടാത്ത ദുൽഖർ സൽമാന്റെ ഒരു കിടിലൻ പോലീസ് വേഷമാണ് പ്രേക്ഷക സദസ്സിലേക്ക് എത്താൻ കാത്തിരിക്കുന്നത് എന്നും ട്രൈലെർ സൂചിപ്പിക്കുന്നു.

മനോജ് കെ ജയൻ, സാനിയ ഇയ്യപ്പൻ, ലക്ഷ്മി ഗോപാലസ്വാമി, സായി കുമാർ, വിജയ കുമാർ, ഗണപതി, ബിനു പപ്പു, അലെൻസിയർ, ബോബൻ ആലുമ്മൂടൻ, ഇർഷാദ്, ദീപക് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമായി അത്തിനിരക്കുന്നുണ്ട് . ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ് . അസ്ലം പുരയില്‍ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ശ്രീകര്‍ പ്രസാദ് ആണ്.

Scroll to Top