തകർത്തഭിനയിച്ച് നവ്യാ നായർ..! ദൃശ്യം 2 കന്നഡ റിമേയ്ക്ക്.. ട്രൈലർ കാണാം..

Posted by

വമ്പിച്ച പ്രേക്ഷക പിന്തുണ ലഭിച്ച മലയാള ചിത്രമാണ് ദൃശ്യം. ഏഴോളം ഭാഷകളിലേക്കാണ് ഈ ചിത്രം റിമേക്ക് ചെയ്തത്. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി മലയാളത്തിൽ റിലീസ് ചെയ്ത ഈ വമ്പൻ സിനിമ പിന്നീട് ഹിന്ദിയിലും തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു. ഇവ കൂടാതെ സിംഹള, ചൈനീസ് എന്നീ ഭാഷകളിലും റീമേക്ക് ചെയ്ത റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ റീമേക്ക് അവകാശം ഇന്തോനേഷ്യൻ ഭാഷയിലും വിറ്റുപോയിട്ടുണ്ടായിരുന്നു.


വമ്പൻ വിജയം സൃഷ്ടിച്ച ഒന്നാം ഭാഗത്തിന് ശേഷം ദൃശ്യത്തിന്റെ രണ്ടാം ഭാഗവും റിലീസ് ചെയ്തു. ഇപ്പോൾ അതിനും റീമേക്കുകൾ ഒരുക്കിയിരുന്നു. ഈ അടുത്താണ് ദൃശ്യം 2 വിന്റെ തെലുങ്ക് റീമേക്ക് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. ഇപ്പോഴിതാ കന്നഡ റീമേക്കിൽ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്. ട്രെയിലർ കാണുമ്പോൾ ദൃശ്യം 2 മലയാള ചിത്രത്തിന്റെ കഥയിൽ നിന്ന് ഏറെ മറ്റൊന്നും ഒരുക്കിയല്ല കന്നട ചിത്രം തയ്യാറെടുക്കുന്നതെന്നാണ് വ്യക്തമാകുന്നത് .


മലയാളത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് മോഹൻലാൽ ആയിരുന്നു. എന്നാൽ കന്നഡ റീമേയ്ക്കിൽ രവിചന്ദ്രനാണ് ഈ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . നവ്യ നായർ ആണ് മീന അവതരിപ്പിച്ച അമ്മ വേഷത്തിൽ കന്നഡയിൽ എത്തുന്നത്. ചിത്രത്തിലെ പ്രധാന പോലീസ് വേഷം മലയാളത്തിലും കന്നഡയിലും കൈകാര്യം ചെയ്തിരിക്കുന്നത് ആശ ശരത്ത് തന്നെയാണ്. കേന്ദ്ര കഥാപാത്രങ്ങളായ ഈ താരങ്ങളെ കൂടാതെ പ്രഭു, പ്രമോദ് ഷെട്ടി, അരോഹി നാരായൺ, അനന്ത് നാഗ് തുടങ്ങിയ താരങ്ങളും മികച്ച വേഷങ്ങളിൽ സിനിമയിൽ എത്തുന്നുണ്ട്.
ദൃശ്യം 2 മലയാളത്തിലും തെലുഗിലും ഒ.ടി.ടി റിലീസ് നടത്തിയപ്പോൾ കന്നഡ റീമേയ്ക്ക് തിയേറ്ററുകളിലാണ് റീലീസിന് എത്തുന്നത്. ഈ ചിത്രം ഡിസംബർ പത്തിന് റിലീസ് ചെയ്യും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത് . ട്രൈലർ കണ്ട് ഒട്ടേറെ കമന്റുകൾ ഇതിന് ലഭിച്ചിരുന്നു. അതിൽ നെഗറ്റീവും പോസ്റ്റീവുമായ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. മലയാളത്തിന്റെ ഏഴ് അയലത്ത് വരില്ല ആരുടേയും അഭിനയമെന്ന് ചില മലയാളികൾ കമന്റ് ചെയ്തപ്പോൾ രവിചന്ദ്രനും നവ്യാനായരും പൊളിച്ചടുക്കി എന്നാണ് കൂടുതൽ പ്രേക്ഷകരും അഭിപ്രായപ്പെട്ടത്.

Categories