Categories: Movie Updates

കിടിലൻ ആക്ഷൻ രംഗങ്ങളിൽ ശ്രദ്ധ നേടി ഐശ്വര്യ രാജേഷ് നായികയായി എത്തുന്ന “ഡ്രൈവർ ജമുന” ട്രൈലർ കാണാം..

നടി ഐശ്വര്യ രാജേഷിനെ കേന്ദ്ര കഥാപാത്രമാക്കി പി കിൻസ്ലിൻ ഒരുക്കുന്ന പുതിയ ചിത്രമാണ് ഡ്രൈവർ ജമുന . തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂട്യുബ് ചാനലിലൂടെ ഈ ചിത്രത്തിന്റെ ഒഫീഷ്യൽ മലയാളം ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിൽ ഒരു ക്യാബ് ഡ്രൈവറായാണ് ഐശ്വര്യ വേഷമിടുന്നത് . ദുരൂഹത നിറഞ്ഞ ഒരു ട്രൈലറാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത് . നായിക കഥാപാത്രത്തിന് മുൻഗണന നൽകുന്ന ഈ ചിത്രം ക്യാബ് ഡ്രൈവറായ ഐശ്വര്യയെ ചുറ്റി പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ചിത്രത്തിൽ താരം നേരിടേണ്ടി വരുന്ന ഒരു വലിയ പ്രശ്നത്തെയും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ഈ ട്രൈലറിൽ കാണിച്ചിരിക്കുന്നത്.

ഐശ്വര്യ രാജേഷിനൊപ്പം ആടുകളം നരേൻ , കവിതാ ഭാരതി , അഭിഷേക് കുമാർ , ഇളയ പാണ്ടി, മണികണ്ഠൻ രാജേഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. 18 റീൽസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് എസ്.പി ചൗധരി ആണ്.

സംവിധായകൻ പി കിൻസ്ലിൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഗിബ്ബ്രൻ ആണ് ആണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിട്ടുള്ളത്. അനൽ അരസു ആണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഗോകുൽ ബിനോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ . ആർ രാമർ ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്.

Share
Published by
CINEMA PRANTHAN

Recent Posts

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഈടാക്കി പഞ്ചായത്ത് അധികൃതർ. എം ജി…

1 month ago

Padmapriya’s Bold Photoshoot in Black Transparent Outfit Goes Viral

Malayalam actress Padmapriya recently made headlines with her stunning and bold photoshoot. She wore a…

1 month ago

Deepti Sati’s Bold Look in a White Coat

Actress Deepti Sati recently caught everyone’s attention with her stylish and bold look. She wore…

1 month ago

Krissann Barretto Reveals Losing Work for Speaking on Sushant Singh Rajput’s Death

Television actress Krissann Barretto recently shared that she lost work after talking about the death…

1 month ago

‘L2: Empuraan’ Going Strong! Crosses ₹50 Crore Mark

The new movie 'L2: Empuraan', starring Mohanlal and directed by Prithviraj Sukumaran, is doing very…

1 month ago

Who is Shruthi Narayanan and What’s This Video All About?

Recently, there's been a lot of talk about a Tamil actress named Shruthi Narayanan. Some…

1 month ago