സോഷ്യൽ മീഡിയ കീഴടക്കിയ ഡോണിലെ പുത്തൻ പ്രണയ ഗാനം..! കാണാം..

Posted by

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് തമിഴ് ചിത്രമായ ഡോണിലെ ഏറ്റവും പുതിയ ഗാനമാണ്. ഇന്നലെ പുറത്തുവിട്ട ഈ ഗാനം 20 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഇതിനോടകം സ്വന്തമാക്കിയത്. ഈ ചിത്രത്തിന്റെ നായകനായ ശിവകാർത്തികേയൻ തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും. ഇപ്പോൾ സൂപ്പർ ഹിറ്റായി മാറുന്നത് ഈ ചിത്രത്തിന് വേണ്ടി അനിരുദ്ധ് രവിചന്ദർ ഈണമിട്ട ബേ, കണ്ണാലെ തിട്ടിടാതെ എന്ന വരികളോടെ ആരംഭിക്കുന്ന പ്രണയ ഗാനമാണ് . സോഷ്യൽ മീഡിയ കീഴടക്കിയ ഈ ഗാനത്തെ ക്കുറിച്ച് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത് വീണ്ടും അനിരുദ്ധ് മാജിക് ആവർത്തിച്ചു എന്നാണ്. ശിവകാർത്തികേയന്റെ നായികായായി ഈ ചിത്രത്തിൽ വേഷമിടുന്നത് പ്രിയങ്ക മോഹൻ ആണ്.

ഇരുവരും ചേർന്നുള്ള പ്രണയ രംഗങ്ങൾ നിറഞ്ഞതാണ് ഇപ്പോൾ പുറത്തിറങ്ങിയ ഈ ഗാനം . യുവ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി മുന്നേറുകയാണ് ഈ പ്രണയഗാനം. മാർച്ച് മാസം അവസാന വാരത്തോടെ ഡോൺ തീയേറ്ററുകളിൽ എത്തുമെന്നാണ് പറയുന്നത്.


ഈ പ്രണയ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് പ്രശസ്ത സംവിധായകൻ വിഘ്‌നേശ് ശിവൻ ആണ് . ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത് ആദിത്യ ആർ കെ ആണ്. കേന്ദ്ര കഥാപാത്രങ്ങളെ കൂടാതെ എസ് ജെ സൂര്യ, സമുദ്രക്കനി, സൂരി എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നു. ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് സിബി ചക്രവർത്തി ആണ്.

കെ എം ഭാസ്കരൻ ആണ് ചിത്രത്തിന്റെ ക്യാമറമാൻ . നാഗൂരൻ ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് ഈ പുത്തൻ ഗാനം റിലീസ് ചെയ്തിരിക്കുന്നത് . ഇപ്പോൾ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം കൂടി ശ്രദ്ധേയമായതോടെ ഈ ചിത്രത്തിനുമേലുള്ള പ്രേക്ഷക പ്രതീക്ഷകൾ കുതിച്ചുയർന്നിരിക്കുകയാണ്.

Categories