സംയുക്ത മേനോൻ അതീവ ഗ്ലാമർ വേഷത്തിൽ തിളങ്ങി ‘erida’..!ചിത്രത്തിൻ്റെ കിടിലൻ ട്രൈലർ കാണാം

തീവണ്ടി എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സംയുക്ത മേനോനെ കേന്ദ്ര കഥാപാത്രമാക്കി റിലീസ് ചെയ്യുന്ന ത്രില്ലർ സിനിമയാണ് എരിഡ. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഈ ചലചിത്രത്തിൽ സംയുക്തയുടെ അതിഗംഭീരമായ പ്രകടനത്തിനു വേണ്ടി കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേമികൾ. ഇപ്പോൾ ഇതാ ഏറെ നാളുകൾക്ക് ശേഷം ചിത്രത്തിന്റെ ട്രൈലെർ പുറത്തുവിട്ടിരിക്കുകയാണ് അനിയറ പ്രവർത്തകർ.

ഗ്രീക്ക് പദത്തിൽ നിന്നുമാണ് എരിഡ എന്ന വാക്ക് മലയാളികൾക്ക് ഇടയിൽ തരംഗമായി മാറിയത്. യവന മിത്തോളജിയുടെ പശ്ചാത്തലത്തിൽ സമകാലിക വിഷയങ്ങളെ ആസ്പദമാക്കി പുറത്തിറക്കുന്ന ത്രില്ലെർ സിനിമ എന്ന വിശേഷണവും കൂടി ഈ ചലചിത്രത്തിനുണ്ട്. ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി, നാസർ, കിഷോർ, ഹരീഷ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാക്കി അണിനിരയുന്നത്.

ഗുഡ് കമ്പനി, ആരോമ സിനിമാസ് എന്നീ ബാനറിൽ ആരോമ ബാബു, അജി മേടയിൽ കൂട്ടുക്കെത്തിലാണ് സിനിമ നിർമ്മിക്കുന്നത്. എസ് ലോകനാഥനാണ് ചലചിത്രത്തിന്റെ ചായഗ്രഹണം ഒരുക്കിട്ടുള്ളത്. തിരക്കഥയും സംഭാക്ഷണവും കൈകാര്യം ചെയ്തിരിക്കുന്നത് വൈ. വി. രാജേഷാണ്. സുരേഷ് അരസ് എഡിറ്റിംഗ് നിർവഹിക്കുമ്പോൾ അഭിജിത്ത് ശൈലനാഥാണ് സംഗീതം പ്രേഷകർക്ക് വേണ്ടി ഒരുക്കിട്ടുള്ളത്.

കൂടാതെ നിരവധി അണിയറ പ്രവർത്തകരാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ട്രൈലർ പുറത്തിറങ്ങിയതോടെ സംയുക്തയുടെ ആരാധകരും സിനിമ പ്രേഷകരുടെ ആവേശം കൂടിയിരിക്കുകയാണ്. ബോൾഡ് കഥപാത്രത്തിലാണ് സിനിമയുടെ ട്രൈലറിൽ നിന്നും സംയുക്തയെ കാണാൻ കഴിയുന്നത്. മികച്ച പ്രകടനം തന്നെയായിരിക്കുമെന്നാണ് സിനിമ നിരീക്ഷകരുടെ വിലയിരുത്തൽ.

Scroll to Top