സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കുട്ടി താരം എസ്തർ അനിലിൻ്റെ ഗ്ലാമർ ഫോട്ടോഷൂട്ട്…

കൊച്ചു നടിയായി തുടക്കം കുറിച്ച് പിന്നീട് മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് എസ്തർ അനിൽ. കൊച്ചിലെ തന്നെ മലയാള സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്താൻ നടിയ്ക്ക് കഴിഞ്ഞു. കോക്ക്ടയ്ൽ,വയലിൻ, ഡോക്ടർ ലവ്,ഒരു നാൾ വരും, ഓഗസ്റ്റ് ക്ലബ്‌ തുടങ്ങിയ ചലചിത്രങ്ങളിൽ ബാലതാരമായി നടിയ്ക്ക് അഭിനയിക്കാൻ കഴിഞ്ഞ്.

എന്നാൽ മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുക്കെത്തിൽ റിലീസ് ചെയ്ത ദൃശ്യം എന്ന സിനിമയിലാണ് എസ്തർ ജനശ്രെദ്ധ ആകർഷിക്കുന്നത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളായിട്ടാണ് എസ്തർ വേഷമിട്ടത്. മോഹൻലാൽ അവതരിപ്പിച്ച ജോർജ്കുട്ടി എന്ന കഥാപാത്രത്തിന്റെ മകളായിട്ടാണ് എസ്തർ സിനിമയിൽ എത്തുന്നത്. കൂടാതെ ഒരു നാൾ വരും എന്ന സിനിമയിലും ലാലേട്ടന്റെ മകളായിട്ട് താരം മികച്ച വേഷം കൈകാര്യം ചെയ്തിരുന്നു.

ഷാജി എസ് കരുൺ സംവിധാനം ചെയ്ത ഓള് എന്ന സിനിമയിലാണ് എസ്തർ ആദ്യമായി നായികയായി അഭിനയിക്കുന്നത്. കൂടാതെ ദൃശ്യം രണ്ടാം ഭാഗത്തിലും അതിന്റെ തെലുങ്ക് പതിപ്പിലും താരം ജനശ്രെദ്ധ ആകർഷിച്ചിരുന്നു. എന്നാൽ എസ്തർ അനിലിന്റെ പുത്തൻ സിനിമയായ ജാക്ക് ആൻഡ് ജില്ലാന്ന് ഇനി മണിയറയിൽ ഒരുങ്ങാൻ പോകുന്ന ചലചിത്രം.

ചെറുപ്രായത്തിൽ തന്നെ സോഷ്യൽ മീഡിയയിൽ തന്റെതായ സ്ഥാനം നേടാൻ എസ്തറിന് വളരെ വേഗത്തിൽ കഴിഞ്ഞു. നിരന്തരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കുന്നതിലൂടെയാണ് അനവധി ആരാധകരെ സോഷ്യൽ മീഡിയയിലൂടെ താരം സ്വന്തമാക്കിയത്. എന്നാൽ ഇത്തവണ നടിയുടെ പുതിയ ഫോട്ടോഷൂട്ടാണ് വൈറലായി മാറുന്നത്. നീല ലഹങ്കയിൽ അതിസുന്ദരിയായി ക്യാമറയുടെ മുന്നിൽ പോസ് ചെയ്ത് നിൽക്കുന്ന എസ്തറിനെയാണ് കാണാൻ കഴിയുന്നത്.

Scroll to Top