‘മലയ്‌ക്കോട്ടൈ വാലിബൻ’ സിനിമയിലെ “ഏഴിമല കോട്ടയിലെ” വീഡിയോ ഗാനം സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തു

മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ഏറ്റവും പുതിയ സിനിമയായ മലയ്‌ക്കോട്ടൈ വാലിബൻ എന്ന സിനിമയിലെ ഏഴിമല കോട്ടയിലെ എന്ന ഗാനം സോഷ്യൽ മീഡിയയിൽ റിലീസായി. കഴിഞ്ഞ ദിവസമായിരുന്നു ഗാനം യൂട്യൂബ് വഴി പ്രേക്ഷകർക്ക് പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ട് വീഡിയോയ്ക്ക് ഒരുപാട് കാണികളെയാണ് ലഭിച്ചത്. ഏകദേശം അഞ്ച് ലക്ഷം കാണികളാണ് ഇതിനോടകം തന്നെ ഗാനം കണ്ടത്.

പ്രശാന്ത് പിള്ളയുടെ സംഗീതത്തിൽ പ്രീതി പിള്ളയാണ് ഗാനം ആലപിച്ചത്. പി എസ് റഫീഖാണ് വരികൾ ഒരുക്കിട്ടുള്ളത്. സിനിമ ജനുവരി 25ന് തീയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. മോഹൻലാലിന്റെ ഗംഭീര പ്രകടനം തന്നെ സിനിമയിൽ കാണാൻ സാധിക്കുമായിരുന്നു. വളരെ മികച്ച പ്രതീകരണമായിരുന്നു ഓരോ പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് ലഭിച്ചത്. ഇപ്പോഴും മികച്ച രീതിയിൽ ചലച്ചിത്രം തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം നടത്തി കൊണ്ടിരിക്കുകയാണ്.

ലിജോ ജോസിന്റെ കഥയെ ആസ്പദമാക്കി പി എസ് റഫീഖ് തിരക്കഥ എഴുതി മാക്സ്ലാബ്, സെഞ്ച്വറി ഫിലിംസ്, സരിഗമ, യോഡ്ലീ എന്നിവരുടെ പങ്കാളിത്തത്തോടെ ജോൺ ആൻഡ് മേരി ക്രീയേറ്റീവ് ബാനറിൽ ഷിബു ബേബി ജോന്നാണ് സിനിമയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. വളരെ മികച്ച സ്വീകാര്യതയായിരുന്നു ചലച്ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് സിനിമയ്ക്ക് ലഭിച്ചത്. റിലീസായപ്പോഴും ഇതേ സ്വീകാര്യത വിട്ടു പോയില്ലെന്ന് പറയാം.

മോഹൻലാൽ അഭിനയിച്ച് റിലീസ് ചെയ്ത ഏറ്റവും പുതിയ സിനിമയായിരുന്നു മലയ്‌ക്കോട്ടൈ വാലിബൻ. വളരെ മികച്ചൊരു കഥാപാത്രത്തെയായിരുന്നു മോഹൻലാൽ സിനിമയിൽ കൈകാര്യം ചെയ്തിരുന്നത്. മോഹൻലാൽ കൂടാതെ തന്നെ നിരവധി പ്രേമുഖ താരങ്ങൾ ചലച്ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ഇപ്പോഴും സിനിമയുടെ ഗാനങ്ങളും പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയികൊണ്ടിരിക്കുകയാണ് എന്നതാണ് മറ്റൊരു സത്യം.

Scroll to Top