F3 സിനിമയിൽ തകർപ്പൻ ഡാൻസുമായി തമന്ന..! വീഡിയോ സോങ്ങ് കാണാം..

Posted by

മെയ് 27 ന് ആഗോള റിലീസ് ആയി എത്തിയ തെലുങ്ക് ചിത്രമാണ് എഫ് ത്രീ. അനിൽ രവിപുഡി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വെങ്കടേഷ്, വരുൺ തേജ്, തമന്ന ഭാട്ടിയ , മെഹ്റിൻ പിർസാദ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ആദിത്യ മ്യൂസിക്ക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ ഗാനം റിലീസ് ചെയ്തത്.

വൂ ആ അഹ അഹ എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ഗാന രംഗത്തിൽ വെങ്കടേഷ്, വരുൺ തേജ്, തമന്ന ഭാട്ടിയ , മെഹ്റിൻ പിർസാദ , സോണൽ ചൗഹാൻ എന്നിവരാണ് എത്തിയിരിക്കുന്നത്. ഈ ഗാനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ആയി മാറിയിട്ടുള്ളത് നായിക തമന്ന ഭാട്ടിയയുടെ ആൺ വേഷമാണ്. ഈ ഗാനരംഗത്തിൽ ആൺ വേഷത്തിലും ഗ്ലാമറസ് വേഷത്തിലും തമന്ന തിളങ്ങുന്നുണ്ട്. ഈ ഗാനത്തിന്റെ ലെറിക്കൽ വീഡിയോ പുറത്തുവിട്ടിരുന്നപ്പോൾ തമന്നയുടെ പുരുഷ വേഷത്തെ കുറിച്ച് ഒരു സൂചനയും നൽകിയിരുന്നില്ല. മൂന്ന് നായികമാരുടെയും ഗ്ലാമറസ് നൃത്ത രംഗങ്ങൾക്കൊപ്പം തമന്നയുടെ ആൺ വേഷവും ശോഭിക്കുകയാണ് .

കസർല ശ്യാം വരികൾ രചിച്ച ഈ ഗാനത്തിന് ഈ നൽകിയിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. സുനിധി ചൗഹാൻ, ലവിത ലോബോ , സാഗർ, എസ്.പി അഭിഷേക് എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിന്നത്. ശേഖർ വി ജെ ആണ് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. പുറത്തിറങ്ങി മിനുട്ടുകൾകകം നിരവധി കാഴ്ച്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്.

Categories