ശരീരത്തിലും മുഖത്തിലും കാണുന്ന കുരുക്കൾ ഏതൊരു വ്യക്തിയെയും വിഷമകരമാക്കുന്ന ഒന്നാണ്. ഒരുപാട് ചികിത്സ ചെയ്തിട്ടും ഒരു കുറവുമില്ലാതെ നിരവധി പേരാണ് നമ്മളുടെ സമൂഹത്തിൽ ഉള്ളത്. പല രീതിയിലാണ് ഇത്തരം കുരുക്കൾ ബുധിമുട്ടുണ്ടാകുന്നത്. എണ്ണമായമുള്ള ചർമം, സെല്ലുകളുടെ മരവിപ്പ്, താരൻ, ബാക്റ്റീരിയ, ഹോർമോൺ വ്യത്യസ്തമായ മാറ്റങ്ങൾ തുടങ്ങിയ കാരണങ്ങൾ കൊണ്ടാകും ഇത്തരം ബുധിമുട്ട് നേരിടുന്നത്.
ഇത് എങ്ങനെ പരിഹരിക്കാം. ഒരു വൈദ്യകനെയും കാണാതെ വീട്ടിൽ ഇരുന്ന് കൊണ്ട് ഇത് എങ്ങനെ നേരിടാം. അതിനാവശ്യമായ ഏഴ് തുള്ളി ടീ ട്രീ ഓയിൽ, ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവയാണ്. ടീ ട്രി ഓയിൽ എന്ന് പറയുമ്പോൾ ആന്റിമോക്രറ്റിക്, ആന്റിക്രോബീബിയൻ ഗുണങ്ങൾ അടങ്ങിട്ടുള്ളവയാണ്. അതുകൊണ്ട് ശരീരത്തിലുള്ള കുറുക്കളെ തുരുത്താനുള്ള നല്ലയൊരു മാർഗം കൂടിയാണ് ഇത്.
ആദ്യമായി ഏഴ് തുള്ളി ടീ ട്രീ ഓയിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണയിൽ കൂട്ടികലർത്തുക. ശേഷം രാത്രി കിടക്കുന്നതിനു മുമ്പ് കുരുക്കുള്ള ഭാഗത്ത് നന്നായി പുരട്ടുക. രാവിലെ എഴുന്നേക്കുമ്പോൾ തണുത്ത വെള്ളത്തിൽ നന്നായി കഴുകി കളയുക. ഇനി അടുത്ത ഒരു മാർഗം നോക്കാം.
അതിനാവശ്യമായ സാധനങ്ങൾ ഒരു ടീസ്പൂൺ കറ്റാർ വാഴ ജെൽ. കുരുക്കുള്ള ഒരു ഭാഗത്ത് ഒരു ടീസ്പൂൺ ജെൽ നന്നായി പുരട്ടുക. മുപ്പത് മിനിറ്റിനു ശേഷം നന്നായി കഴുകി കളയുക.ഇത് ദിവസേന രണ്ട് മുതൽ മൂന്നു പ്രാവശ്യം വരെ ചെയ്യുക. ചർമത്തിനു ഏറ്റവും കൂടുതൽ ഗുണമെന്മയുള്ള ഒന്നാണ് കറ്റാർ വാഴ.
അടുത്ത നല്ലയൊരു മാർഗത്തിനു അവശ്യമായ കാര്യങ്ങളാണ് ഇന്തുപ്പ് ഒരു കപ്പ് പിന്നെ അത്യാവശ്യം വെള്ളം. വെള്ളമുള്ള ഒരു കപ്പിലേക്ക് ഒരു കപ്പ് ഇന്തുപ്പ് കലർത്തുക. കുരുക്കൾ ഉള്ള ഭാഗത്ത് പരുത്തി തുണി ഉപയോഗിച്ച് നന്നായി പുരട്ടുക. ഇന്തുപ്പ് എന്ന് പറയുന്നത് ആന്റിഇൻഫോമമറ്റി കൂടുതൽ ഉള്ള ഒരു വസ്തുവാണ്. ഇത് കുരുക്കളെ വളരെ പെട്ടന്ന് തുരുത്താൻ സഹായിക്കുന്നതാണ്.
ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ കുളിക്കുന്നത് മുമ്പ് കുരുക്കൾ ഉള്ള ഭാഗത്ത് പുരട്ടുക. പിന്നീട് മുപ്പതു മിനിറ്റ് നന്നായി തടവുക. ഇങ്ങനെ എല്ലാം ദിവസവും വെളിച്ചെണ്ണ പുരട്ടി കുളിക്കുന്നത് കുരുക്കൾ കുറയ്ക്കാൻ സഹായിക്കുന്നതാണ്. വിറ്റാമിൻ ഡിയുടെ കുറവ് മൂലവും കുരുകൾ ശരീരത്തിൽ കാണപ്പെടുന്നു. അതുകൊണ്ട് വിറ്റാമിൻ ഡി അടങ്ങിട്ടുള്ള ഭക്ഷണങ്ങൾ നന്നായി കഴിക്കുക. മാസം, ബദാം, മീൻ തുടങ്ങിയവ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങളാണ്.
ഒരു സ്പൂൺ ബേക്കിങ് സോഡാ ഉപയോഗിച്ച് കുരുക്കളെ തുരുത്താനുള്ള വിദ്യയാണ് ഇവിടെ നോക്കാൻ പോകുന്നത്. ഒരു സ്പൂൺ ബേക്കിങ് സോഡാ കുറച്ചു വെള്ളത്തിൽ ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിൽ നിർമിക്കുക. ശേഷം ശരീരത്തിൽ പുരട്ടുക.ഇരുപത് മിനിറ്റ് കഴിയുമ്പോൾ വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ഇത് ദിവസേന രണ്ട് മുതൽ മൂന്നു പ്രാവശ്യം വരെ ഉപയോഗിക്കുക. ബേക്കിങ് സോഡയിൽ ആൽക്കലൈൻ സ്വഭാവം ഉള്ളത് ചർമ്മത്തിനു ഏറ്റവും കൂടുതൽ ഗുണകരമായിട്ടുള്ളതാണ്.