ഫഹദ് ഫാസിൽ നായകനായി എത്തുന്ന സർവൈവൽ ത്രില്ലർ “മലയൻകുഞ്ഞ്”..! കിടിലൻ ട്രൈലർ കാണാം..

Posted by

മലയാളത്തിന്റെ യുവ താരനിരയിലെ ശ്രേദ്ധേയ നടൻ ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് മലയന്‍കുഞ്ഞ്. നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസിൽ ആണ് . ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ പ്രേക്ഷകർക്കായി പുറത്തു വിട്ടിരിക്കുകയാണ് .

അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്ന ഈ ട്രൈലെർ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വാനോളം ഉയർത്തും വിധമാണ് . മാത്രമല്ല ഫഹദ് ഫാസിൽ എന്ന അഭിനയ പ്രതിഭയുടെ മികവുറ്റ ഒരു ഗംഭീര പ്രകടനവും ഈ ചിത്രത്തിലൂടെ കാണാം എന്ന സൂചനയും ഈ ട്രൈലെർ പ്രേക്ഷകർക്ക് മുന്നിലേക്ക് വച്ചു നീട്ടുന്നു . ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് സംഗീത മാന്ത്രികൻ സാക്ഷാൽ എ ആർ റഹ്മാൻ ആണ് .

യോദ്ധ എന്ന മോഹൻലാൽ ചിത്രത്തിനും പിന്നീട് പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തെ അവതരിപ്പിച്ച ആട് ജീവിതം എന്ന ചിത്രത്തിനും ശേഷം എ ആർ റഹ്മാൻ സംഗീതമൊരുക്കുന്ന മലയാള ചിത്രമാണ് ഫഹദ് ഫാസിലിന്റെ മലയന്‍കുഞ്ഞ്. ട്രൈലറിൽ നിന്നും ലഭിക്കുന്ന സൂചന പ്രകാരം ചിത്രം ഒരു സർവൈവൽ ത്രില്ലർ ആണെന്നാണ് നിഗമനം .

സീ യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങൾക്ക് ശേഷം മഹേഷ് നാരായണനും ഫഹദും ഒന്നിക്കുന്ന ചിത്രമാണ് മലയൻ കുഞ്ഞ് . ഈ ചിത്രത്തിന് വേണ്ടി തിരക്കഥ രചിക്കുന്നതും ഛായാഗ്രഹണവും നിർവഹിക്കുന്നതും മഹേഷ് നാരായണൻ ആണ് . ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്‍ണു ഗോവിന്ദും ശ്രീ ശങ്കറുമാണ് . ഫാസിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ കയ്യെത്തും ദൂരത്തു എന്ന ചിത്രത്തിലൂടെ ആണ് ഫഹദ് ഫാസിൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

ശേഷം മലയൻ കുഞ്ഞ് എന്ന ചിത്രത്തിലൂടെയാണ് ഫഹദും അച്ഛൻ ഫാസിലും വീണ്ടും ഒന്നിച്ച് ഒരു ചിത്രം ചെയ്യുന്നത്. രജിഷാ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ദീപക് പറമ്പോൾ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട് . ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് അർജു ബെൻ ആണ് .

Categories