സ്കൂൾ ടീച്ചറായി സായ് പല്ലവി..! ശ്രദ്ധ നേടി സായ് പല്ലവി – ഐശ്വര്യ ലക്ഷ്മി ചിത്രം ഗാർഗി ട്രൈലർ…

സായ് പല്ലവിയെ കേന്ദ്ര കഥാപാത്രമാക്കി ഗൗതം രാമചന്ദ്രൻ ഒരുക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് ഗാർഗി . വ്യാഴാഴ്ച വൈകുന്നേരത്തിന് ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ പുറത്തുവിട്ടു. ചിത്രത്തിന്റെ നായിക സായ് പല്ലവിയാണ് ഈ ട്രൈലർ അനാശ്ചാദനം ചെയ്തത്. സോണി മ്യൂസിക് സൗത്ത് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രൈലർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്.

ചിത്രത്തിൽ ഒരു സ്കൂൾ ടീച്ചറുടെ വേഷമാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. തന്റെ പിതാവ് ഒരു കേസിൽ അകപ്പെടുന്നതും അതേ തുടർന്ന് ഗാർഗി അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും മറ്റുമാണ് ഈ ട്രൈലറിൽ ചിത്രീകരിച്ചിരിക്കുന്നത്. വളരെയധികം ഇമോഷണൽ രംഗങ്ങൾ നിറഞ്ഞ ഒരു ട്രൈലറാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. സായ് പല്ലവിയുടെ അത്യുജ്ജ്വല പ്രകടനം തന്നെയാണ് ഈ ട്രൈലറിൽ കാണാൻ സാധിക്കുന്നത്.

ചിത്രത്തിൽ കാലി വെങ്കട് , ആർ.എസ് ശിവജി , കലൈമാമണി ശരവണൻ ,ജയപ്രകാശ് , പ്രതാപ് , സുധ, ലിവിങ്സ്റ്റൺ , കവിതലയ കൃഷ്ണൻ , മലയാളി നായിക ഐശ്വര്യ ലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ബ്ലാക്കി, ജീനി, മൈ ലെഫ്റ്റ് ഫൂട്ട് എന്നിവയുടെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് രവിചന്ദ്രൻ രാമചന്ദ്രൻ , തോമസ് ജോർജ്ജ്, ഐശ്വര്യ ലക്ഷ്മി, വി ഗൗതം രാമചന്ദ്രൻ എന്നിവർ ചേർന്നാണ്.

ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം. തമിഴിൽ ഈ ചിത്രം വിതരണം ചെയ്യുന്നത് 2D എന്റർടൈൻമെന്റ് ആണ്. കാർത്തിക്ക് നേത വരികൾ രചിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ഗോവിന്ദ് വസന്ത ആണ്. ശ്രേയന്തി, പ്രേം കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ഷഫീഖ് മുഹമ്മദ് അലി ആണ്.

Scroll to Top