ചർമം സൗന്ദര്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന കാലത്താൻ നമ്മൾ ജീവിക്കുന്നത്. വരണ്ട ചർമം എന്ന് ഈ കാലത്ത് പലരും നേരിടുന്ന ഒരു പ്രശ്നമാണ്. ഇത് പരിഹരിക്കാൻ വിപണിയിൽ നിന്നും പല ക്രീമുകളും ഉപയോഗിച്ചാണ് അൽപ നേരത്തെക്ക് ആശ്വാസം നേടുന്നത്. എന്നാൽ നമ്മളുടെ വീട്ടിൽ തന്നെ മരുന്ന് ഇരിക്കുമ്പോൾ എന്തിന് വിപണിയിൽ നിന്നും പണം മുടക്കി ക്രീമുകൾ വാങ്ങുന്നു?
വരണ്ട ചർമത്തിന് ഏറ്റവും ഫലപ്രേദമായ മരുന്നാണ് തേൻ. വരണ്ട ചർമത്തിനും, ചർമത്തിന്റെ ആരോഗ്യം നിലനിൽക്കാൻ സഹായിക്കുന്ന ഒന്നാണ് തേൻ. ചർമത്തിൽ ഉണ്ടാവുന്ന കീടാണുക്കളെ തുരത്താനും മറ്റ് പ്രതിസന്ധികളിൽ നിന്നും കരകയറാനും തേൻ ഏറെ ഫലപ്രദമാണ്. എങ്ങനെ തേൻ ഉപയോഗിച്ച് വരണ്ട ചർമത്തിൽ നിന്നും രക്ഷ നേടാം എന്നതിനെ കുറിച്ചാണ് നമ്മൾ ഇവിടെ നോക്കാൻ പോകുന്നത്. വെറുതെ തേൻ തേച്ചാൽ മാത്രം പോരാ. അതിനപ്പുറം ചില രീതികൾ ഇതിന്റെ പുറകിലുണ്ട്. സൗന്ദര്യ സംരക്ഷയ്ക്ക് ഒരു മുതൽകൂട്ടാണ് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.തേനും കറ്റാർ വാഴയും സൗന്ദര്യത്തിന് ചർമം സംരക്ഷണത്തിനും ഉപയോഗമുള്ളവയാണ്. നിരവധി ഗുണങ്ങൾ അടങ്ങിട്ടുള്ളവയാണ് കറ്റാർ വഴ. മൂന്നു ടാബ്ൽ സ്പൂൺ കറ്റാർ വാഴയുടെ ജെൽ, ഒരു ടീസ്പൂൻ തേൻ കുറച്ചു റോസ് വാട്ടർ തുടങ്ങിയവ കൂട്ടികലർത്തി മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. പതിനഞ്ചു മിനിറ്റ് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുഖത്ത് തിളക്കമുള്ളതാക്കാൻ ഇയൊരു രീതി വളരെ നല്ലതാണ്.
ഒലിവ് ഓയിലും തേനും വരണ്ട ചർമത്തെ ഇല്ലാതെയാക്കാനുള്ള മറ്റൊരു മാർഗമാണ്. ഒലിവ് ഓയിലിന്റെ ഗുണവും ഫലപ്രേദമായ കാര്യങ്ങളും പറയേണ്ട അവശ്യമില്ലലോ. നിങ്ങൾക്ക് അവശ്യമായ ഒലിവ് ഓയിലും തേനും തുല്യ അളവിൽ എടുക്കുക. ശേഷം നന്നായി മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. ഏതാനും മിനിറ്റുകൾക്ക് ശേഷം കഴുകി കളയാവുന്നതാണ്. ചർമത്തിൽ ഉണ്ടാവുന്ന പല പ്രശ്നങ്ങളും ഇത് മൂലം ഇല്ലാതെയാവും.
വെളിച്ചെണ്ണയും തേനും മറ്റൊരു ഉല്പനമായി മുഖത്ത് ഉപയോഗിക്കാവുന്നതാണ്. ഒലിവ് ഓയിലിനെക്കാളും നല്ലൊരു ഉല്പനമാണ് വെളിച്ചെണ്ണ. സൗന്ദര്യം സംരക്ഷിക്കാൻ വെളിച്ചെണ്ണ സഹായിക്കുമെന്ന് എത്ര പേർക്ക് അറിയാം. മുകളിൽ പറഞ്ഞിരിക്കുന്നത് പോലെ ഇവിടെയും ആവർത്തിക്കുക. രണ്ടും നന്നായി മിക്സ് ചെയ്യുക. പിന്നീട് മുഖത്തും കഴുത്തിലും പുരട്ടുക. ആഴ്ചയിൽ മൂന്നു ദിവസം ഇത് ചെയുന്നത് കൊണ്ട് ചർമത്തിൽ ഉണ്ടാവുന്ന മറ്റ് രോഗങ്ങൾ ഇല്ലാതെയാകുന്നു. കൂടാതെ ചർമം തിളങ്ങി നിൽക്കാനും സഹായിക്കുന്നതാണ്.
ബദാം ഓയിലും തേനും കൂട്ടികലർത്തി നന്നായി മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിച്ചാൽ മറ്റ് രോഗങ്ങളിൽ നിന്നും രക്ഷ നേടാം. വരണ്ട ചർമത്തെ വളരെ പെട്ടന്ന് പൂർണമായി ഈ രീതി ഉപയോഗിച്ച് അകറ്റാവുന്നതാണ്. ചർമ സൗന്ദര്യത്തിന് ഏറ്റവും നല്ല ഒറ്റമൂലി ബദാം ഓയിലും തേനുമാണ്.
തേനും പഞ്ചസാരയും കേൾക്കുമ്പോൾ ആദ്യം ചിരി വരുമെങ്കിലും വരണ്ട ചർമത്തിന് ഇതിനെക്കാളും മറ്റ് വേറെ മരുന്നില്ല. വരണ്ട ചർമത്തെ മാത്രമല്ല മുഖത്ത് ഉണ്ടാവുന്ന കറുത്ത പാടുകൾ തേനും പഞ്ചസാരയും ഉപയോഗിച്ച് മായിച്ചു കളയാവുന്നതാണ്. മറ്റ് പ്രതിസന്ധികളെ വരെ ഈയൊരു ഒറ്റമൂലി കൊണ്ട് തടയാവുന്നതാണ്.