സൗബിൻ്റെ ഗഭീര പ്രകടനവുമായി ജിന്ന്..! ട്രൈലർ കാണാം..

മലയാളത്തിന്റെ പ്രിയതാരം സൗബിൻ ഷാഹിറിനെ കേന്ദ്ര കഥാപാത്രമാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ജിന്ന് . ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. സൗബിന്റെ മികച്ച അഭിനയ മുഹൂർത്തങ്ങളാണ് ഈ ട്രൈലറിൽ നമുക്ക് കാണാൻ സാധിക്കുന്നത്. മാനസിക വിഭ്രാന്തിയും ആത്മഹത്യാ പ്രവണതയുമുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ സൗബിൻ അവതരിപ്പിക്കുന്നതെന്ന് ട്രൈലറിൽ നിന്ന് വ്യക്തമാണ്. സരിഗമ മലയാളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ട്രൈലർ പുറത്തുവിട്ടിട്ടുള്ളത്.

കേന്ദ്ര കഥാപാത്രമായ സൗബിനെ കൂടാതെ ശാന്തി ബാലചന്ദ്രൻ , ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ , സാബുമോൻ , ലിയോണ ലിഷോയ്, കെ.പി.എ.സി ലളിത, ജാഫർ ഇടുക്കി, നിഷാന്ത് സാഗർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയും സംഭാക്ഷണവും രചിച്ചിരിക്കുന്നത് രാജേഷ് ഗോപിനാഥൻ ആണ്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിട്ടുള്ളത് പ്രശാന്ത് പിള്ളയാണ്. സ്ട്രൈറ്റ്‌ലൈൻ സിനിമാസിന്റെ ബാനറിൽ സുധീർ വി.കെ, മനുവലിയ വീട്ടിൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മൃദുൽ വി നാഥ് , ചിത്രാംഗത കുറുപ്പ്, നദീം പി.കെ, ജോഷ്വിൻ ജോയ് എന്നിവർ ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ ആണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ദീപു ജോസഫ് ആണ്.

Scroll to Top