7 വർഷത്തിന് ശേഷം ഒരു അൽഫോൻസ് പുത്രൻ ചിത്രം..! പൃഥ്വിരാജും നയൻതാരയും ഒന്നിക്കുന്ന “ഗോൾഡ്” ടീസർ കാണാം..!

അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ ഒരുങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ നേരം, പ്രേമം എന്നിവയ്ക്ക ശേഷം അദ്ദേഹം അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗോൾഡ്. പ്രേക്ഷകരുടെ മുന്നിലേക്ക് ഒരു അൽഫോൻസ് പുത്രൻ ചിത്രം എത്താൻ പോകുന്നത് ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് എന്ന കാര്യം എടുത്തു പറയേണം. ഈ ചിത്രത്തിൽ നടൻ പൃഥ്വിരാജ് സുകുമാരൻ ആണ് നായകനായി എത്തുന്നത്. ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ഈ ടീസർ പുറത്തു വിട്ടിരിക്കുന്നത് മാജിക് ഫ്രെയിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് .

തീയേറ്ററുകളിൽ മാർച്ച് 25 വെള്ളിയാഴ്ച മുതൽ ഈ ടീസർ പ്രദർശിപ്പിച്ചു തുടങ്ങും. ഇന്ന് വന്ന ടീസർ ഏതു തരത്തിൽ ഉള്ളതായിരിക്കും എന്നഗോൾഡ് എന്ന ചിത്രം എന്നുള്ള ഒരു സൂചനയാണ് തരുന്നത്. ചിത്രത്തിൽ നായികാ വേഷം അവതരിപ്പിക്കുന്നത് തമിഴിലെ ലേഡി സൂപ്പർ സ്റ്റാർ നയൻ താര ആണ്. പൃഥ്വിരാജ് സുകുമാരനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

അൽഫോൻസ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായ നയൻ താരയേയും പൃഥിരാജിനേയും കൂടാതെ ശബരീഷ് വർമ്മ, ലാലു അലക്സ്, പ്രേം കുമാർ, സൈജു കുറുപ്പ്മല്ലിക സുകുമാരൻ, അജ്മൽ അമീർ, തെസ്നി ഖാൻ, ബാബുരാജ്, ജഗദീഷ്, കൃഷ്ണ ശങ്കർ, , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, ചെമ്പൻ വിനോദ്, എന്നിവരും അണിനിരക്കുന്നുണ്ട്.

ഏതായാലും ടീസറിൽ നിന്നും ഒരു കോമഡി ത്രില്ലർ ആയിരിക്കും ഗോൾഡ് എന്ന സൂചനയാണ് ലഭിക്കുന്നത്. രാജേഷ് മുരുഗേശൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. അൽഫോൻസ് പുത്രൻ തന്നെയാണ് എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ആണ് ക്യാമറമാൻ . അൽഫോൻസ് പുത്രൻ തന്നെയാണ് ഈ ചിത്രത്തിന്റെ സംഘട്ടന സംവിധാനം, കളർ ഗ്രേഡിംഗ് എന്നിവ നിർവഹിച്ചിട്ടുള്ളതും. പൃഥ്വിരാജ് , ജോഷി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നയൻ താര എത്തുന്നത് സുമംഗലി എന്ന കഥാപാത്രം ആയാണ് .

Scroll to Top