അടി പടത്തിലെ കിടിലൻ ഡാൻസ്… അതിഗംഭീര പെർഫോമൻസുമായി ഷൈനും ആന്റണിയും നീരജും.. ആർ ഡി എക്സിലെ വീഡിയോ സോങ്ങ് കാണാം…

ഓണ റിലീസായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ ഒരുങ്ങുന്ന നിരവധി ചിത്രങ്ങളിൽ പ്രേക്ഷക പ്രതീക്ഷകളെ വാനോളം ഉയർത്തിക്കൊണ്ട് എത്തുന്ന ചിത്രമാണ് ആർ ഡി എക്സ്. ഇതിനോടകം പുറത്തിറങ്ങിയ ആർ ഡി എക്സിന്റെ ടീസർ വീഡിയോ എല്ലാം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ആക്ഷൻ പാക്കഡ് ചിത്രത്തിലെ ഒരു കിടിലൻ ഡാൻസ് വീഡിയോ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെ മണിക്കൂറുകൾ മുൻപ് പുറത്തിറങ്ങിയ ഈ വീഡിയോ ഗാനം ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. ഹാലബല്ലൂ എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ഷൈൻ നീഗം , ആന്റണി വർഗീസ് , നീരജ് മാധവ് എന്നിവരാണ് ഈ വീഡിയോ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഗാനത്തിന്റെ ഹൈലൈറ്റ് ആയി മാറുന്നത് ഈ മൂന്നു താരങ്ങളുടെയും കിടിലൻ ഡാൻസ് പെർഫോമൻസ് തന്നെയാണ്. പഴയകാല രംഗങ്ങളെ ഓർമിപ്പിച്ച് എത്തുന്ന ഈ വീഡിയോ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. സാം സി എസ് അണിയിച്ച് ഒരുക്കിയ ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയത് മഞ്ജു മഞ്ജിത്ത് ആണ് . ഈ മനോഹര ഗാനം പാടിയിരിക്കുന്നത് രഞ്ജിത്ത് കെ ഗോവിന്ദ് , ബെന്നി ദയാൽ , നരേഷ് അയ്യർ, സാം സി എസ് എന്നിവർ ചേർന്നാണ്.


നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഷൈൻ നീഗം , ആന്റണി വർഗീസ് , നീരജ് മാധവ് എന്നിവർ യഥാക്രമം റോബർട്ട് , ഡോണി, സേവിയർ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ പേരുകളിൽ നിന്നാണ് ചിത്രത്തിൻറെ ടൈറ്റിൽ ആയ ആർ ഡി എക്സ് എടുത്തിരിക്കുന്നത്. ഈ ചിത്രം അണിയിച്ച് ഒരുക്കുന്നത് മിന്നൽ മുരളി ഒരുക്കിയ വീക്ക് ആൻഡ് ബ്ലോക്ക് ബസ്റ്റർ ആണ്. ചിത്രത്തിൽ ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ലാൽ , ബാബു ആൻറണി എന്നിവരും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

Scroll to Top