പ്രേക്ഷക ശ്രദ്ധ നേടി “ഹാപ്പി ബർത്ത്ഡേ”ലെ കിടിലൻ പാർട്ടി വീഡിയോ സോങ്ങ്…കാണാം..

ജൂലൈ 8 ന് റിലീസിന് ഒരുങ്ങുന്ന തെലുങ്ക് ചിത്രമായ ഹാപ്പി ബെർത്ത്ഡേയിലെ ഒരു പുത്തൻ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ്. പാർട്ടി സോങ് എന്ന പേരുള്ള ഈ ഗാനത്തിന്റെ ലെറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. സോണി മ്യൂസിക് സൗത്ത് എന്ന യൂടൂബ് ചാനലിലൂടെ പുറത്തുവിട്ട ഈ ഗാനത്തിൽ നടി ലാവണ്യ തൃപ്തിയുടെ ത്രസിപ്പിക്കുന്ന നൃത്ത രംഗങ്ങളും കാണാൻ സാധിക്കും. കിട്ടു വിശപ്രകട വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് ദാമിനി ഭട്ട്ല ആണ് .

ഈ അടുത്ത് ചിത്രത്തിന്റെ ട്രൈലറ്റും റിലീസ് ചെയ്തിരുന്നു. എസ്. എസ് രാജമൗലി പുറത്തുവിട്ട ഈ ട്രൈലർ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രം കാഴ്ചവയ്ക്കുന്നത് അവിശ്വസനീയവും മെനഞ്ഞെടുത്തതുമായ ചില കാഴ്ചപാടുകളിലൂടെയും രസകരമായ ഹാസ്യ രംഗങ്ങളുമാണ്. ചിത്രത്തിന്റെ ട്രൈലറിൽ ഇത്തരം രംഗങ്ങൾ നമ്മൾ കണ്ടതും ആണ്. ട്രൈലറിന് പിന്നാലെ എത്തിയ ഈ കിടിലൻ പാർട്ടി ഗാനവും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.

റിതേഷ് റാണയാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ലാവണ്യ തൃപ്തിയെ കൂടാതെ ചിത്രത്തിൽ നരേഷ് അഗസ്ത്യ, ഗുണ്ടു സുധർശൻ , സത്യ, വെന്നല കിഷോർ, രാഹുൽ രാമകൃഷ്ണ , ഗെറ്റപ്പ് ശ്രീനു, പ്രിവിജ്, വിവ ഹർഷ , വിദ്യു ലേഖ രാമൻ, രവിതേജ നന്നിമല എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കാലഭൈരവ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുരേഷ് സരംഗം ആണ്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് കാർത്തിക ശ്രീനിവാസ് ആണ് . ക്ലാപ്പ് എന്റർടൈൻമെന്റിലെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ചിരഞ്ജീവി , ഹേമലത പെടമല്ലു എന്നിവരാണ്. നവീൻ യേർനേനി , രവി ശങ്കർ എന്നിവർ മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ ഈ ചിത്രം അവതരിപ്പിക്കുന്നു.

Scroll to Top