പ്രേക്ഷക ശ്രദ്ധ നേടി ഹാപ്പി ബർത്ത്ഡേ ട്രൈലർ..

ജൂലൈ 8 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന തെലുങ്ക് ചിത്രമാണ് ഹാപ്പി ബെർത്ത്ഡേ . ഈ ചിത്രത്തിന്റെ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. എസ്. എസ് രാജമൗലിയാണ് ഈ ട്രൈലർ പുറത്തുവിട്ടത്. സോണി മ്യൂസിക് സൗത്ത് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത് . വളരെ രസകരമായ ഒരു ട്രൈലർ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തുന്നത്. സർറിയൽ എന്ന് കാണിച്ചു കൊണ്ടാണ് ഈ വീഡിയോ ആരംഭിക്കുന്നത് തന്നെ . അതായത് അവിശ്വസനീയവും മെനഞ്ഞെടുത്തതുമായ കാഴ്ചപാടുകളിലൂടെയും തമാശകളിലൂടെയുമാണ് ഈ കഥ മുന്നോട്ട് പോകുന്നത്. ട്രൈലറിൽ തന്നെ നമുക്ക് കാണാം തോക്ക് കൈകളിൽ ഇല്ലാത്ത ആരും തന്നെയില്ല. എല്ലാവർക്കും തോക്ക് കൈവശം വയ്ക്കാൻ പറ്റിയാൽ എന്താകും അവസ്ഥ ? ഇതെല്ലാം വളരെ രസകരമായി അവതരിപ്പിച്ചു കൊണ്ടുള്ള ട്രൈലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

റിതേഷ് റാണ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൽ ലാവണ്യ തൃപ്തി, നരേഷ് അഗസ്ത്യ, സത്യ, വെന്നല കിഷോർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം ഒരുക്കുന്നത് കാലഭൈരവ ആണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സുരേഷ് സരംഗം ആണ്. എഡിറ്റർ കാർത്തിക ശ്രീനിവാസ് . ക്ലാപ്പ് എന്റർടൈൻമെന്റിലെ ബാനറിൽ ചിരഞ്ജീവി , ഹേമലത പെടമല്ലു എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത് . മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനി , രവി ശങ്കർ എന്നിവരാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.

Scroll to Top