വീണ്ടും പോലീസ് വേഷത്തിൽ ആരാധകരെ ഞെട്ടിക്കാൻ സുരാജ്..! ശ്രദ്ധ നേടി ഹേവൻ ടീസർ…

നവാഗതനായ ഉണ്ണി ഗേവിന്ദരാജ് സംവിധാനം ചെയ്ത് നടൻ സുരാജ് വെഞ്ഞാറമ്മൂട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുത്തൻ ചിത്രമാണ് ഹെവന്‍. ഈ ചിത്രത്തിന്റെ ടീസര്‍ ഇപ്പോൾ പുറത്തിറങ്ങി. സുരാജ് ഈ ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് എത്തുന്നത്. ടീസര്‍ നല്‍കുന്ന സൂചന പ്രകാരം ഹെവൻ ഒരു സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രമാകാനാണ് സാധ്യത . സൂരാജിനെ കൂടാതെ ചിത്രത്തിന്റെ ടീസറില്‍ ജാഫര്‍ ഇടുക്കി, ജോയ് മാത്യു, അഭിജ, സുധീഷ് തുടങ്ങിയവരേയും കാണാൻ സാധിക്കും.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തേ തന്നെ പുറത്തിറങ്ങുകയു വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. ആദ്യം പുറത്തിറങ്ങിയ പോസ്റ്ററില്‍ കത്തിമുനയിലിരിക്കുന്ന സുരാജിനെ ആയിരുന്നു പ്രേക്ഷകർക്ക് കാണാൻ സാധിച്ചത് . ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഉണ്ണി ഗോവിന്ദ്‌രാജ്, പി എസ് സുബ്രഹ്‌മണ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് . ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എ ഡി ശ്രീകുമാര്‍, രമ ശ്രീകുമാര്‍, കെ കൃഷ്ണന്‍, ടി ആര്‍ രഘുരാജ് എന്നിവര്‍ ചേര്‍ന്നാണ് . വിനോദ് ഇല്ലംപള്ളി ഛായാഗ്രഹണവും ടോബി ജോൺ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

ഗോപി സുന്ദർ സംഗീതം പകർന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് അൻവർ അലിയാണ്. എം.ആർ രാജാകൃഷ്ണൻ ആണ് ഓഡിയോഗ്രഫി. ജിത്തു പയ്യന്നൂർ മേക്കപ്പും സുജിത്ത് മട്ടന്നൂർ വസ്ത്രാലങ്കാരവും കൈകാര്യം ചെയ്തിരിക്കുന്നു. സംഘട്ടന രംഗങ്ങൾ ഒരുക്കിട്ടുള്ളത് മാഫിയ ശശി ആണ്. വിക്കി, കിഷൻ എന്നിവരാണ് സൗണ്ട് ഡിസൈൻ. ബേബി പണിക്കരാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. ഈ വരുന്ന ജൂൺ മാസത്തിൽ ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും.

Scroll to Top