ഈ കേസും നമ്മളെ ഇട്ട് കുഴപ്പിക്കാണലോ സാറേ..! സുരാജ് പിന്നെയും പോലീസ് വേഷത്തിൽ എത്തുന്ന ഹെവൻ ട്രൈലർ..

നവാഗതനായ ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹെവൻ. സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിന്റെ ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. പ്രേക്ഷകരിൽ ഏറെ ആകാംഷ ഉളവാക്കുന്ന ഒരു ട്രൈലറാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ഒരു പോലീസുകാരന്റെ വേഷത്തിലാണ് സുരാജ് എത്തുന്നത്.

ഒരു മിസ്സിംഗ് കേസും അതേ തുടർന്ന് നടക്കുന്ന അന്വേഷണവും മറ്റ് സംഭവ വികാസങ്ങളുമാണ് ഹെവൻ എന്ന ചിത്രം പറയുന്നതെന്ന് ട്രൈലറിൽ നിന്നും മനസിലാക്കാം. സുരാജിനെ കൂടാതെ ജാഫർ ഇടുക്കി, അഭിജ, ജോയ് മാത്യു, അലൻസിയർ , സുധീഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന റോളുകളിൽ എത്തുന്നുണ്ട്.

സംവിധായകൻ ഉണ്ണി ഗോവിന്ദ് രാജും പി.എസ്. സുബ്രഹ്മണ്യനും ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് . ഛായഗ്രഹണം വിനോദ് ഇളംപള്ളിയാണ്. ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നത് അൻവർ അലിയും സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദറും ചേർന്നാണ് . എ ഡി ശ്രീകുമാർ , രമ ശ്രീകുമാർ , കെ.കൃഷ്ണൻ , ടി.ആർ രഘുരാജ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ടോബി ജോൺ ആണ് ചിത്രത്തിന്റെ എഡിറ്റർ. ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത് മാഫിയ ശശിയാണ്.

Scroll to Top