ദുൽഖർ സൽമാനും കാജൽ അഗർവാളും ഒന്നുകിന്ന ഹേ സിനാമികയിലെ മനോഹര ഗാനം…

യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ പ്രധാന വേഷത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ഹേ സിനാമിക. പ്രശസ്ത ഡാൻസ് കൊറിയോഗ്രഫർ ആയ ബ്രിന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മദൻ കർക്കി ആണ്. അടുത്ത മാസം ഫെബ്രുവരി 25 നു ആണ് ഹേ സിനാമിക തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുക . ഈ ചിത്രത്തിന്റെ പോസ്റ്ററുകളും ഒപ്പം ദുൽഖർ ആലപിച്ച ചിത്രത്തിലെ ഒരു ഗാനവും ഇതിനോടകം സൂപ്പർ ഹിറ്റുകളായി മാറിയവ ആണ്.

ദുൽഖർ പാടിയ ഗാനം റിലീസ് ചെയ്തത് തമിഴിലെ യുവ താരം ശിവകാർത്തികേയനും മോളിവുഡിലെ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും ചേർന്നാണ് . ഈ ചിത്രത്തിന് തിരക്കഥ രചിച്ച മദൻ കർക്കി തന്നെയാണ് ദുൽഖർ ആലപിച്ച അച്ചമില്ലൈ എന്ന ആ ഗാനം രചിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗോവിന്ദ് വസന്ത ആണ് .


ഇപ്പോഴിതാ ഈ ചിത്രത്തിലെ തോഴി എന്ന മറ്റൊരു ഗാനം കൂടി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. ഈ ഗാനം റിലീസ് ചെയ്യുന്നത് ജനുവരി ഇരുപത്തിയേഴിനു ആണ്. ദുൽഖർ, കാജൽ അഗർവാൾ എന്നിവർ എത്തുന്ന ഈ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. ഈ ഗാനത്തിനും വരികൾ രചിച്ചിരിക്കുന്നത് മദൻ കർക്കി തന്നെയാണ്. ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോയും ചേർന്നാണ് ഒരു റൊമാന്റിക് കോമഡി ചിത്രമായി ഒരുക്കിയ ഹേ സിനാമിക നിർമ്മിച്ചിരിക്കുന്നത്. കാജൽ അഗർവാളിനെ കൂടാതെ അദിതി റാവും ചിത്രത്തിലെ മറ്റൊരു നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്യാം പ്രസാദും ഒരു പ്രധാന വേഷം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ദുൽഖറിന്റെ മുപ്പത്തിമൂന്നാമതു ചിത്രമാണ് ഹേ സിനാമിക. പ്രീത ജയരാമനാണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രാധ ശ്രീധറാണ് എഡിറ്റർ.

Scroll to Top